2023 ജനുവരി മുതൽ ഇന്ത്യക്കാർക്ക് ഈ യൂറോപ്യൻ രാജ്യത്തേക്ക് വിസയില്ലാതെ പോകാനാകില്ല..!
ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന നിരവധി രാജ്യങ്ങളുണ്ട്. അവയിലൊന്ന് സെർബിയയായിരുന്നു. എന്നാൽ, 2023 ജനുവരി 1 മുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ സെർബിയയിൽ പ്രവേശിക്കാനാകില്ല. നിലവിലുള്ള വിസയില്ലാതെ സെർബിയയിൽ പ്രവേശിക്കുന്ന രീതിയിൽ നിന്ന് ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് പ്രവേശനം നിഷേധിക്കാൻ സെർബിയൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
മുൻപ്, ട്രാവൽ ഇൻഷുറൻസ് രേഖകളും ഫ്ലൈറ്റ് ടിക്കറ്റും മാത്രമേ ഇവിടേക്ക് ഇന്ത്യക്കാർക്ക് വരൻ ആവശ്യമുണ്ടായിരുന്നുള്ളു. എന്നാൽ, യൂറോപ്യൻ രാജ്യങ്ങളുടെ പൊതു വിസ നയത്തിലെ നിയന്ത്രണങ്ങൾക്ക് ശേഷമാണ് ശരിയായ വിസയില്ലാതെ യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് പ്രവേശനം നിഷേധിക്കാനുള്ള തീരുമാനമായത്. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനാണ് ഈ നടപടി. സെർബിയയുടെ തലസ്ഥാനമായ ബെൽഗ്രേഡിലെ ഇന്ത്യൻ എംബസിയും യാത്രാ ഉപദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. സാധാരണ ഇന്ത്യൻ പാസ്പോർട്ടുകൾ കൈവശമുള്ളവർ 2023 ജനുവരി 1 മുതൽ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് ബെൽഗ്രേഡിലെ സെർബിയൻ എംബസിയിൽ നിന്ന് വിസ തേടണമെന്ന് എംബസി ആവശ്യപ്പെടുന്നു.
Read Also: നെറ്റ്ഫ്ലിക്സിൽ ഹിറ്റായ ‘വെനസ്ഡേ’ നൃത്തവുമായി വെള്ളത്തിനടിയിൽ ഒരു യുവതി- അമ്പരപ്പിക്കുന്ന വിഡിയോ
2023 ജനുവരി മുതൽ ഇന്ത്യക്കാർക്ക് ഈ യൂറോപ്യൻ രാജ്യത്തേക്ക് വിസയില്ലാതെ പോകാനാകില്ല..! യൂറോപ്യൻ യൂണിയൻ ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു- “ബോർഡറില്ലാത്ത ഷെങ്കൻ ഏരിയയ്ക്ക് ഒരു പൊതു വിസ നയം ഇല്ലാതെ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയില്ല, ഇത് യൂറോപ്യൻ യൂണിയനിലേക്ക് നിയമപരമായ സന്ദർശകരുടെ പ്രവേശനം സുഗമമാക്കുന്നു.അതേസമയം ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.’. ഇന്ത്യൻ പൗരന്മാർക്ക് ഓരോ വർഷവും 30 ദിവസത്തേക്ക് വിസയില്ലാതെ സന്ദർശിക്കാൻ ഇവിടെ അനുവാദമുണ്ടായിരുന്നു.
Story highlights- Why Has Serbia Stopped Visa-Free Entry To Indians