നെറ്റ്ഫ്ലിക്‌സിൽ ഹിറ്റായ ‘വെനസ്‌ഡേ’ നൃത്തവുമായി വെള്ളത്തിനടിയിൽ ഒരു യുവതി- അമ്പരപ്പിക്കുന്ന വിഡിയോ 

December 29, 2022

നെറ്റ്ഫ്ലിക്‌സിന്റെ ഏറ്റവും പുതിയ സീരിസായ വെനസ്‌ഡേ, ‘സ്‌ട്രേഞ്ചർ തിംഗ്‌സ്’ സീസൺ 4 സ്ഥാപിച്ച സ്ട്രീമിംഗ് റെക്കോർഡ് തകർത്തുമുന്നേറുകയാണ്. സ്ട്രീം ചെയ്ത ആദ്യ ആഴ്ചയിൽ മാത്രം മൊത്തം 341.2 ദശലക്ഷം മണിക്കൂർ വ്യൂസ് നേടിയ സീരിസ് അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായി മാറി. ഈ സീരിസിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു വെനസ്‌ഡേ ആഡംസ് ആയി എത്തുന്ന ജെന്നയുടെ നൃത്തം. ഒരു താരങ്ങളുയി ഇത് മാറിയിരുന്നു. ഇപ്പോഴിതാ, ആ നൃത്തച്ചുവടുകൾ വെള്ളത്തിനടിയിൽ നിന്നും അവതരിപ്പിക്കുകയാണ് ഒരു യുവതി.

വെള്ളത്തിനടിയിൽ നിന്നും റെക്കോർഡ് ചെയ്ത ഈ യുവതിയുടെ ഡാൻസ് വിഡിയോ വളരെയധികം വൈറൽ ആയി മാറിയിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിൽ മിയാമിയിൽ നിന്നുള്ള ക്രിസ്റ്റീന മകുഷെങ്കോയാണ് നൃത്തം ചെയ്യുന്നത്. അണ്ടർവാട്ടർ പെർഫോമറും ഫ്രീഡൈവറുമായ ക്രിസ്റ്റീന വെനസ്‌ഡേ സീരീസിൽ കാണിച്ച വിചിത്രമായ നൃത്തം പുനഃസൃഷ്ടിച്ചു. വളരെ മികവോടെയാണ് യുവതി അത് വെള്ളത്തിനടിയിൽ നിന്നും ബാലൻസ് ചെയ്ത് അവതരിപ്പിച്ചത്.

സീരീസിലെ വെനസ്‌ഡേ ആഡംസ് ആയി അഭിനയിക്കുന്ന ജെന്ന ഒർട്ടേഗ കാണിച്ച ചുവടുകളുമായി ക്രിസ്റ്റീന അമ്പരപ്പിച്ചുകളഞ്ഞു. വെള്ളത്തിനടിയിൽ ഹൈ ഹീൽസ് ധരിച്ച് നിൽക്കുമ്പോഴും യുവതി ചുവടുകളിൽ വിട്ടുവീഴ്ച വരുത്തുന്നില്ല. “ഇത് ചിത്രീകരിക്കാൻ എനിക്ക് 4 മണിക്കൂർ എടുത്തു. ഈ വസ്ത്രം വളരെ അസ്വസ്ഥത പകരുന്നുണ്ടായിരുന്നു, അതിനാൽ അതിൽ നീങ്ങാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു, ഞാൻ സാധാരണ ഉപയോഗിക്കുന്ന പൂൾ ജനുവരി പകുതി വരെ അടച്ചിട്ടിരിക്കുന്നു, എനിക്ക് മറ്റൊന്ന് ക്രമീകരിക്കേണ്ടി വന്നു’- ക്രിസ്റ്റീന നൃത്തത്തിനൊപ്പം കുറിക്കുന്നു. ഒട്ടേറെ ആളുകൾ യുവതിക്ക് അഭിനന്ദനവുമായി എത്തി.

Read Also: ഇത് റിയൽ ലൈഫ് ഒരു രാജമല്ലി; രസകരമായ വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

ദി ക്രാമ്പ്‌സിന്റെ “ഗൂ ഗൂ മക്ക്” ഗാനത്തിനാണ് സീരിസിൽ വെനസ്‌ഡേ ചുവടുവയ്ക്കുന്നത്. കൂടാതെ ജെന്ന ഒർട്ടേഗ സ്വയം സ്വയം കൊറിയോഗ്രാഫ് ചെയ്ത ചുവടുകളാണിത്.

Story highlights- Woman’s underwater dance to Jenna Ortega’s wednesday dance