‘ആൻക്സൈറ്റി അറ്റാക്കി’ലൂടെ കടന്നുപോകുന്ന മകളെ ആശ്വസിപ്പിക്കാനെത്തിയ അമ്മ- ഉള്ളുതൊടുന്നൊരു കാഴ്ച
ദിവസേന ‘ആൻക്സൈറ്റി അറ്റാക്കി’ലൂടെ കടന്നുപോകുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവർക്ക് പലപ്പോഴും ആരാലും മാനസിലാക്കപ്പെടാതെ ഒറ്റയ്ക്ക് ആ നിമിഷത്തെ അതിജീവിക്കേണ്ടി വരാറുണ്ട്. മിക്കപ്പോഴും, അവർ ഒറ്റയ്ക്ക് കഷ്ടപ്പെടുകയും സ്വയം അതിജീവിക്കുകയും വേണം. എന്നിരുന്നാലും, നിരവധി ആളുകൾക്കും അടുത്തിടെയായി ഈ അവസ്ഥയുടെ ഗൗരവം മനസ്സിലായിട്ടുണ്ട്. കാരണം, ചർച്ചകളും, തുറന്നുള്ള സംസാരങ്ങളുമെല്ലാം ഇതിന് കാരണമായി.
ഇപ്പോഴിതാ, ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന മകളെ ആശ്വസിപ്പിക്കുകയാണ് ഒരു ‘അമ്മ. ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ, മഴയത്ത് ഒരു പെൺകുട്ടി ഡ്രൈവ്വേയിൽ കിടക്കുന്നത് കാണാം. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, പെൺകുട്ടിയുടെ ‘അമ്മ തന്റെ കാറിൽ സംഭവസ്ഥലത്തെത്തി മകളുടെ അരികിൽ വന്ന് ഇരിക്കാൻ പോകുന്നു. അവർ മഴയത്ത് മകളുടെ അരികിൽ കിടന്ന് അവൾ നേരെയാകുന്നതുവരെ അവളെ സമാധാനിപ്പിക്കുന്നു. അത്തരമൊരു ആശ്വസിപ്പിക്കാൻ പലർക്കും അന്യമാണ്.
The girl in blue was experiencing anxiety. She called her mother, who arrived to find her laying in the rain on the driveway. Instead of becoming enraged, she sits down, takes her daughter's hand, and lies with him until her anxiety subsides💙 pic.twitter.com/pMq9Wk7yN4
— Tansu YEĞEN (@TansuYegen) December 25, 2022
‘പെൺകുട്ടി ഉത്കണ്ഠ അനുഭവിക്കുകയായിരുന്നു. വഴിയിൽ മഴയത്ത് കിടക്കുന്ന അവൾ തന്റെ അമ്മയെ വിളിച്ചു. ദേഷ്യപ്പെടുന്നതിനുപകരം, അവർ മകൾക്കൊപ്പം ഇരുന്നു, മകളുടെ കൈപിടിച്ച്, അവളുടെ ഉത്കണ്ഠ കുറയുന്നത് വരെ അവളോടൊപ്പം കിടക്കുന്നു,” വിഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെ. ഒട്ടേറെ ആളുകൾ വിഡിയോ ഏറ്റെടുത്തു. മികച്ച പേരന്റിംഗ് എന്നതിന് ഉദാഹരണമാണ് ഈ സംഭവം എന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
Story highlights- Woman tries to pacify daughter going through anxiety attack