എൺപതാം വയസിൽ പാരാഗ്ലൈഡിങ് ചെയ്ത് മുത്തശ്ശി- വിഡിയോ

January 23, 2023

വാർദ്ധക്യം പലർക്കും പല രോഗങ്ങളും സന്ധി വേദനകളും കൊണ്ട് നിറം മങ്ങിയതാണ്. എന്നാൽ അത്തരം കാര്യങ്ങൾ ഒരാളെയും അവർ ആഗ്രഹിക്കുന്ന വിനോദങ്ങളിൽ നിന്നും അകറ്റിനിർത്തുന്നില്ല. അതിനാൽ തന്നെ പ്രായം മറന്ന് ജീവിതം ആഘോഷിക്കുന്നവർ എപ്പോഴും കൈയടി നേടാറുണ്ട്. ഇപ്പോഴിതാ, 80 വയസ്സുള്ള ഒരു സ്ത്രീ പാരാഗ്ലൈഡിംങ് ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.

ഏഴുവർഷം മുൻപ് മരണമടഞ്ഞ തന്റെ മുത്തശ്ശിയുടെ പാരാഗ്ലൈഡിങ് വിഡിയോ കൊച്ചുമകൾ സെലീന മോസസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു. 80 വയസ്സുള്ള സ്ത്രീ നിർഭയമായി പാരാഗ്ലൈഡുചെയ്യുന്നത് വിഡിയോയിൽ കാണാം. ഇതിലൂടെ ഇവർ പ്രായം വെറും സംഖ്യയാണെന്ന് തെളിയിക്കുന്നു. സാരി ഉടുത്താണ് ആ വയോധിക സാഹസിക വിനോദത്തിൽ പങ്കെടുത്തത്.

‘പ്രായം ഒരു സംഖ്യ മാത്രമാണ്, എന്റെ അമ്മൂമ്മയ്ക്ക് ഇത് തെളിയിക്കേണ്ടതുണ്ട്. 80 വയസ്സുള്ളപ്പോൾ എന്റെ മുത്തശ്ശി ഇത് ചെയ്തു. വളരെ നാളുകൾക്ക് ശേഷം ഈ വിഡിയോ എന്റെ ഗാലറിയിൽ കണ്ടെത്തി, അത് പങ്കിടുന്നതിൽ നിന്ന് എനിക്ക് എന്നെ തടയാനാകുന്നില്ല. മുത്തശ്ശി ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇപ്പോൾ 7 വർഷം, പക്ഷേ അവർ നമ്മിൽ അവശേഷിപ്പിച്ചത് എന്നെന്നും ഓർമ്മിക്കപ്പെടും. നിങ്ങളെ മിസ് ചെയ്യുന്നു’- കൊച്ചുമകൾ കുറിക്കുന്നു.

Read Also: അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

കൊച്ചു മകളുടെ വിവാഹത്തിന് എത്താനായി ആദ്യമായി ഒരു മുത്തശ്ശി വിമാനയാത്ര നടത്തുന്ന വിഡിയോ ശ്രദ്ധനേടിയിരുന്നു. വിമാനയാത്രയ്ക്കായി മുത്തശ്ശി വീട്ടിൽ നിന്നിറങ്ങുന്നതും എയർപോർട്ടിലേക്ക് പോകുന്നതും പിന്നീട് വിമാനത്തിൽ ഇരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. വിമാനത്തിൽ കയറിയതിന് ശേഷം അതിമനോഹരമായി മുത്തശ്ശി പുഞ്ചിരിക്കുന്നുണ്ട്. കാഴ്ച്ചക്കാരുടെ മനസ്സ് നിറയ്ക്കുകയാണ് നിഷ്‌കളങ്കമായ ഈ ചിരി.

Story highlights- 80 year old women paragliding