ഈ അവിശ്വസനീയവും അതിശയകരവും മനോഹരവുമായ അനുഭവത്തിന് നന്ദി- കമൽഹാസനെ കണ്ട അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

January 11, 2023

‘നേരം’, ‘പ്രേമം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകനാണ് അൽഫോൺസ് പുത്രൻ. ഗോൾഡ് എന്ന ചിത്രമാണ് ഇദ്ദേഹം ഏറ്റവുമൊടുവിൽ സംവിധാനം ചെയ്തത്. അൽഫോൺസ് പുത്രന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകാരനാണ് ഉലകനായകൻ കമൽഹാസൻ. ഇപ്പോഴിതാ, അദ്ദേഹത്തെ നേരിൽ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് അൽഫോൺസ് പുത്രൻ. അദ്ദേഹത്തെ ആരാധനയോടെ കാണാൻ സാധിച്ച നിമിഷത്തിന്റെ ചിത്രവും സംവിധായകൻ പങ്കുവയ്ക്കുന്നു.

‘ജീവിതത്തിലാദ്യമായി സിനിമയിലെ മൗണ്ട് എവറസ്റ്റായ ഉലകനായകൻ കമൽഹാസനെ കണ്ടു. കാലിൽ വീണു അനുഗ്രഹം വാങ്ങി. അദ്ദേഹത്തിൽ നിന്നും നിന്ന് ഏകദേശം ആറോളം ചെറിയ സിനിമാ പ്ലോട്ടുകൾ കേട്ടു…എന്റെ എഴുത്ത് പുസ്തകത്തിൽ 10 മിനിറ്റിനുള്ളിൽ ഞാൻ ചെറിയ കുറിപ്പുകൾ കുറിച്ചെടുത്തു. ഒരു മാസ്റ്റർ എന്ന നിലയിൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് അദ്ദേഹം പങ്കുവെച്ച അനുഭവങ്ങളായിരുന്നു… എന്നാൽ ഒരു വിദ്യാർത്ഥിയെന്ന നിലയിൽ അദ്ദേഹം പറഞ്ഞ ഉള്ളടക്കം എനിക്ക് നഷ്ടമാകുമോ എന്ന് ഞാൻ ഭയപ്പെട്ടു. ഇതിന് പ്രപഞ്ചത്തിന് നന്ദി, ഈ അവിശ്വസനീയവും അതിശയകരവും മനോഹരവുമായ അനുഭവത്തിന് ആർ‌കെഎഫ്‌ഐയിൽ നിന്നുള്ള മിസ്റ്റർ മഹേന്ദ്രനും മിസ്റ്റർ ഡിസ്‌നിക്കും നന്ദി’- അൽഫോൺസ് പുത്രൻ കുറിക്കുന്നു.

Read Also: അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

മലയാളത്തിലെ പുതുതലമുറയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സംവിധായകരിലൊരാളാണ് അൽഫോൺസ്. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ അൽഫോൺസ് പുത്രൻ സൃഷ്‌ടിച്ച തരംഗം ചെറുതല്ല. ഏഴ് വർഷത്തിന് ശേഷമാണ് ‘ഗോൾഡ്’ എന്ന ചിത്രവുമായി അൽഫോൺസ് വീണ്ടും എത്തിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരനും നയൻതാരയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.

Story highlights- alphonse puthren about kamalhassan

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!