“കുട്ടിക്കാലത്ത് കള്ളം പറഞ്ഞു, പക്ഷെ ഒടുവിലത് സംഭവിച്ചു ..”; ആദ്യമായി മമ്മൂട്ടിയെ കണ്ട അവിസ്‌മരണീയമായ ഓർമ്മ പങ്കുവെച്ച് അനു സിത്താര

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഫ്‌ളവേഴ്‌സ് ഒരു കോടി. വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയാണ്. മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള ടെലിവിഷൻ അവതാരകനും ഫ്ളവേഴ്‌സ് ഗ്രൂപ്പ് എംഡിയും കൂടിയായ ആർ ശ്രീകണ്ഠൻ നായരാണ് ഫ്‌ളവേഴ്‌സ് ഒരു കോടിയുമായി പ്രേക്ഷകരിലേക്കെത്തുന്നത്.
ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടി മറ്റുള്ളവർക്ക് പ്രചോദനമാവുന്ന സാധാരണക്കാരായ മനുഷ്യരാണ് പലപ്പോഴും ഫ്‌ളവേഴ്‌സ് ഒരു കോടിയിൽ അതിഥികളായെത്തുന്നത്. അത് കൊണ്ട് തന്നെ വലിയ ഒരു പ്രേക്ഷകസമൂഹമാണ് പരിപാടിയിലെ അതിഥികളുടെ കഥകൾ കേൾക്കാനായി കാത്തിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതിയുള്ള വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളും താരങ്ങളും പരിപാടിയിൽ അതിഥികളായെത്താറുണ്ട്.
ഇപ്പോൾ മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ അനു സിത്താര അറിവിന്റെ വേദിയിലെത്തിയ എപ്പിസോഡിലെ ചില നിമിഷങ്ങളാണ് പ്രേക്ഷകർക്ക് ഹൃദ്യമായ നിമിഷങ്ങളായി മാറിയത്. നടൻ മമ്മൂട്ടിയെ ആദ്യമായി കണ്ടതിന്റെ ഓർമ്മകളാണ് അനു പങ്കുവെച്ചത്. കുട്ടിക്കാലം മുതൽ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്നാണ് താരം പറയുന്നത്. മമ്മൂക്കയെ എന്നെങ്കിലും നേരിട്ട് കാണുകയെന്നത് അനുവിന്റെ ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു.
ഒടുവിൽ മമ്മൂട്ടി ‘പേരൻപ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ഉണ്ടായിരുന്ന സമയത്താണ് അദ്ദേഹത്തെ നേരിട്ട് കാണാൻ കഴിഞ്ഞതെന്നാണ് താരം പറയുന്നത്. ട്രാഫിക്കിൽ കുടുങ്ങി ഏറെ നേരം താമസിച്ചുവെങ്കിലും ഒടുവിൽ മമ്മൂട്ടിയെ കാണാൻ കഴിഞ്ഞുവെന്ന് പറഞ്ഞ അനു സിത്താര തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു നിമിഷമായിരുന്നു അതെന്നും കൂട്ടിച്ചേർത്തു.
Story Highlights: Anu sithara about meeting mammootty
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!