‘അവിശ്വസനീയമായ നേട്ടം’: ഗോൾഡൻ ഗ്ലോബ് വിജയത്തിന് ‘ആർആർആർ’ ടീമിന് എആർ റഹ്മാന്റെ അഭിനന്ദനം
‘2009’ ലെ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിന് മികച്ച സ്കോർ വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് നേടിയ ആദ്യ ഇന്ത്യക്കാരനായ സംഗീതസംവിധായകൻ എആർ റഹ്മാൻ, ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് 80-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ‘ആർആർആർ’ ടീമിനെ അഭിനന്ദിച്ചു.
റഹ്മാൻ ഇൻസ്റ്റാഗ്രാമിലാണ് അഭിനന്ദനം പങ്കുവെച്ചത്. നടി ജെന്ന ഒർട്ടേഗ മോഷൻ പിക്ചർ വിഭാഗത്തിലെ മികച്ച ഒറിജിനൽ ഗാനത്തിനുള്ള ജേതാവായി നാട്ടു നാട്ടു പ്രഖ്യാപിച്ചതിന്റെ ഒരു ക്ലിപ്പ് പങ്കിട്ടുകൊണ്ടാണ് എആർ റഹ്മാൻ അഭിനന്ദനം അറിയിച്ചത്.
അദ്ദേഹം കുറിക്കുന്നതിങ്ങനെ, “അവിശ്വസനീയമായ മാതൃകാ മാറ്റം. കീരവാണി ഗാരുവിന് എല്ലാ ഇന്ത്യക്കാരിൽ നിന്നും നിങ്ങളുടെ ആരാധകരിൽ നിന്നും അഭിനന്ദനങ്ങൾ! രാജമൗലിക്കും മുഴുവൻ ആർആർആർ ടീമിനും അഭിനന്ദനങ്ങൾ!”
മികച്ച ഒറിജിനല്‍ സ്കോര്‍ വിഭാഗത്തിലാണ് ആര്‍ആര്‍ആര്‍ ഗോള്‍ഡന്‍ ഗ്ലോബില്‍ തിളങ്ങി നേട്ടം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്കാരത്തിന് അര്‍ഹമായത്. മുന്‍നിര ഗായകരായ ടെയ്ലര് സ്വിറ്റ്, റിഹാന്ന എന്നിവരെ കടത്തിവെട്ടിയാണ് ഇന്ത്യന്‍ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്.
എസ് എസ് രാജമൗലിയുടെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് ‘ആർആർആർ’. തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറിയ ചിത്രം ദിവസങ്ങൾക്കുള്ളിൽ കോടികൾ കളക്ഷൻ നേടിയിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ചുവടുകളും വളരെയധികം ഹിറ്റായി മാറി.
സൂപ്പർതാരങ്ങളായ രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ അല്ലൂരി സീതാരാമ രാജു, കോമര ഭീം എന്നീ വേഷങ്ങൾ അവതരിപ്പിക്കുന്ന ചിത്രം ലോകമെമ്പാടും ഒന്നിലധികം ഭാഷകളിലാണ് റിലീസ് ചെയ്തത്. എസ്എസ് രാജമൗലിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് കാണികൾ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
Story highlights- AR Rahman congratulates team ‘RRR’ for Golden Globe win