കല്യാണ ഫോട്ടോയിൽ സ്വന്തം മുഖം തിരിച്ചറിയാൻ കഴിയാതെ മറവി രോഗം ബാധിച്ച മുതിർന്ന വനിത, എന്നാൽ പിന്നീട് നടന്നത് കണ്ടാൽ കണ്ണ് നിറയും-വിഡിയോ

January 5, 2023

സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും നിരവധി വിഡിയോകളാണ് ശ്രദ്ധേയമായി മാറുന്നത്. ഫോണിൽ ഏറെ സമയം ചിലവഴിക്കുന്നത് കൊണ്ട് തന്നെ മനസ്സിന് സന്തോഷം നൽകുന്ന ഹൃദ്യമായ വിഡിയോകളാണ് ആളുകൾ സമൂഹമാധ്യമങ്ങളിൽ കാണാനും പങ്കുവെയ്ക്കാനും ആഗ്രഹിക്കുന്നത്. മനസ്സിന് തണുപ്പ് പകരുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യങ്ങളിൽ വൈറലാവുന്നത്.

ഇപ്പോൾ അൽസ്ഹൈമേഴ്‌സ് (മറവി രോഗം) ബാധിച്ച ഒരു മുതിർന്ന വനിതയുടെയും അവരെ പരിചരിക്കുന്ന ഭർത്താവിന്റെയും വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നൊമ്പരമാവുന്നത്. ഇരുവരുടെയും കല്യാണ ഫോട്ടോ സ്വന്തം ടീ-ഷർട്ടിൽ പതിച്ചിരിക്കുകയാണ് സ്ത്രീയുടെ ഭർത്താവ്. ഫോട്ടോയിൽ ഭർത്താവിനെ മനസ്സിലാകുന്നുവെങ്കിലും തന്നെ തിരിച്ചറിയാൻ യുവതിക്ക് കഴിയുന്നില്ല. ഇതോടെ അത് താൻ തന്നെയാണെന്ന് സ്ത്രീയോട് ഭർത്താവും ദൃശ്യം പകർത്തിയ ആളും പറയുന്നു. അതിന് ശേഷം വലിയ സ്നേഹത്തോടെ ഭർത്താവിനെ ആലിംഗനം ചെയ്യുകയാണ് അവർ. ഏറെ നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ച്ചയാണിത്.

Read More: ആള് മാന്യനാണ്; സൂപ്പർ മാർക്കറ്റിൽ കയറി ശല്യമുണ്ടാക്കാതെ മിഠായി എടുത്ത് തിരികെ പോവുന്ന കരടി-വിഡിയോ

നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തിരുന്നു. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.

Story Highlights: Woman with alzheimer’s and husband beautiful moment

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!