എം.ജി ശ്രീകുമാറിന്റെ ഇംഗ്ലീഷ് കേട്ട് ബാബുക്കുട്ടന്റെ കിളി പോയി; പാട്ടുവേദിയെ വീണ്ടും പൊട്ടിച്ചിരിപ്പിച്ച് കുഞ്ഞു ഗായകൻ
ഫ്ളവേഴ്സ് ടോപ് സിംഗർ പ്രേക്ഷകരുടെ ഇഷ്ട ഗായകനാണ് ബാബുക്കുട്ടൻ എന്നറിയപ്പെടുന്ന അവിർഭവ്. ഉരുളയ്ക്കുപ്പേരി പോലെയാണ് ബാബുക്കുട്ടൻ വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത്. കൊച്ചു ഗായകന്റെ പല മറുപടികളും വേദിയെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. ഇപ്പോൾ ബാബുക്കുട്ടന്റെ കുസൃതി നിറഞ്ഞ സംസാരമാണ് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നത്.
‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിലെ “കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി..” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കാനാണ് ബാബുക്കുട്ടൻ വേദിയിലെത്തിയത്. വി.ദക്ഷിണാമൂർത്തി സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് വയലാർ രാമവർമ്മയാണ്. യേശുദാസ് ആലപിച്ച ഈ ഗാനം അതിമനോഹരമായാണ് ബാബുക്കുട്ടൻ വേദിയിൽ ആലപിക്കുന്നത്. ഇതിന് ശേഷമാണ് എം.ജി ശ്രീകുമാറും ബാബുക്കുട്ടനും തമ്മിലുള്ള രസകരമായ സംഭാഷണം നടന്നത്.
ബാബുക്കുട്ടന്റെ പാട്ട് ഏറെ ഇഷ്ടമായെന്ന് ഇംഗ്ലീഷിൽ പറയുകയായിരുന്നു എം.ജി ശ്രീകുമാർ. എന്നാൽ ഗായകന്റെ ഇംഗ്ലീഷ് കേട്ട് തന്റെ കിളി പോയെന്നാണ് ബാബുക്കുട്ടൻ പറയുന്നത്. പ്രേക്ഷകർക്കും വിധികർത്താക്കൾക്കും ഒരേ പോലെ രസകരമായ ചില നിമിഷങ്ങളാണ് വേദിയിൽ പിറന്നത്.
Read More: ‘ഈ ഗാനം എത്ര മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കിയത് 25 വർഷങ്ങൾക്കിപ്പുറമാണ് ‘- വിഡിയോ പങ്കുവെച്ച് ശോഭന
അതേ സമയം ഇതേ എപ്പിസോഡിലെ മറ്റ് ചില നിമിഷങ്ങൾ നേരത്തെ വേദിയിൽ പൊട്ടിച്ചിരി പടർത്തിയിരുന്നു. ബാബുക്കുട്ടൻ വാക്കുട്ടിയെ പൂവ് കൊണ്ട് അടിച്ചുവെന്ന് എം.ജി ശ്രീകുമാർ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കൊച്ചു ഗായകൻ. ഇതിനിടയിൽ എം. ജി ശ്രീകുമാറിനെ കളിയാക്കി ബാബുക്കുട്ടൻ പറഞ്ഞ കമൻറ്റ് വേദിയെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. പാട്ടിനൊപ്പം കുഞ്ഞു ഗായകരുടെ കളി ചിരി തമാശകളും കുസൃതി നിറഞ്ഞ സംസാരവും പാട്ടുവേദിയിലെ സ്ഥിരം കാഴ്ച്ചയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും പാട്ടുവേദിയിലുണ്ട്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്.
Story Highlights: Babukuttan funny conversation with m.g sreekumar