‘നേട്ര് ഇല്ലാത് മാട്രം എന്നത്..’- പാട്ടിലും താരമാണ് ഭാമ

January 25, 2023

ശാലീനതയിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് ഭാമ. വിവിധ ഭാഷകളിൽ സാന്നിധ്യമറിയിച്ച താരം വിവാഹ ശേഷം മകൾ പിറന്നതോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സ്‌ക്രീനിൽ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഭാമ. കുടുംബ വിശേഷങ്ങളും പഴയ സിനിമാ ഓർമ്മകളുമെല്ലാം ഭാമ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയിരിക്കുകയാണ് നടി.

നൃത്തത്തിലും പ്രാവീണ്യയാണ് ഭാമ. എന്നാൽ നടിയുടെ പാട്ടിലുള്ള കഴിവുകൾ അധികമാർക്കും അറിയില്ല. സ്റ്റാർ മാജിക് വേദിയിലൂടെ പ്രേക്ഷകർക്കായി മനോഹരമായ ഒരു ഗാനം ആലപിക്കുകയാണ് നടി. ‘നേട്ര് ഇല്ലാത് മാട്രം എന്നത്..’ എന്ന ഗാനമാണ് നടി ആലപിക്കുന്നത്.

ബിസിനസ്സുകാരനായ അരുൺ ജഗദീശാണ് ഭാമയുടെ ഭർത്താവ്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം ഭാമ പങ്കുവെച്ചിരുന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും യൂട്യൂബ് ചാനലിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി.അതോടൊപ്പം, വാസുകി എന്ന പേരിൽ സാരികൾക്കായി ഒരു ബ്രാൻഡും ആരംഭിച്ചിട്ടുണ്ട് ഭാമ.

Read also: ലോട്ടറി അടിച്ച തുക എന്ത് ചെയ്‌തു; ഓണം ബമ്പർ നേടിയ അനൂപ് 24 ന്യൂസിനോട് മനസ്സ് തുറന്നു

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം. സ്കൂളിൽ പഠിക്കുന്ന സമയത്ത് കലോത്സവ വേദികളിൽ സജീവമായിരുന്ന ഭാമ പരസ്യ രംഗത്തും സജീവമായിരുന്നു. പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.

Story highlights- bhama singing