സ്ഥിരമായി മുട്ടുവേദന അനുഭവപ്പെടാറുണ്ടോ? കാരണങ്ങൾ ഇവയാകാം

January 12, 2023

കാൽമുട്ട് വേദന ഒരു സാധാരണ പ്രശ്നമാണ്. ഇത് പലതരം പരിക്കുകളും രോഗങ്ങളും മൂലമുണ്ടാകാം. കാൽമുട്ടിന് വേദന അനുഭവപ്പെടുമ്പോൾ അത് ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കും. വേദനയ്ക്ക് കാരണമാകുന്നത് എന്താണെന്ന് മനസിലാക്കുന്നത് അത് എങ്ങനെ ചികിത്സിക്കാമെന്നും വേദന നിയന്ത്രിക്കാമെന്നും അറിയുന്നതിനുള്ള ആദ്യപടിയാണ്. പ്രധാനമായും ഡോക്ടറുടെ നിർദേശ പ്രകാരമേ രോഗനിർണയം നടത്താൻ സാധിക്കൂ എങ്കിലും വേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

പ്രധാനമായും കാലിന് ശരിയായ സപ്പോർട്ട് ലഭിക്കാത്തതിനാൽ മുട്ടുവേദന ഉണ്ടാകാം. ഇത് ശരിയായ ചെരിപ്പ് ധരിക്കാത്തതിനാലും സംഭവിക്കാം. അതുകൊണ്ട് പ്രതലത്തിൽ കൂർത്തുനിൽക്കുന്ന തരത്തിലുള്ള ചെരുപ്പുകൾ ഉപയോഗിച്ച് നോക്കാം. പേശികൾ മുറുകുന്നത് മുട്ടുവേദനയ്ക്ക് കാരണമാകാം. തുടകളിലാണ് പ്രധാനമായും മസിലുകൾ മുറുകുന്നത്. ഇതിലൂടെ മുട്ടിനു ചുറ്റുമുള്ള ലിഗ‌മെന്റ് വലിഞ്ഞു മുറുകുന്നതായി അനുഭവപ്പെടാം.

മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്പോള്‍ സ്വാഭാവികമായി മുട്ടിനെ സന്ധിവാതം ബാധിക്കാറുണ്ട്. ണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചുസമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്പോള്‍ മുട്ടിന് പിടിത്തവും വേദനയും, രാവിലെ ഉറക്കമുണരുമ്പോള്‍ മുട്ടിന് പിടുത്തവും വേദനയും, മുട്ടില്‍ നീര് ഇവയൊക്കെ കാല്‍മുട്ടിലുണ്ടാകുന്ന സന്ധിവാതത്തിന്റെ ലക്ഷണങ്ങളാണ്.

Read Also: അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

ഓട്ടം, ചാട്ടം, വീഴ്ച, തട്ടല്‍, മുട്ടല്‍ ഇവയൊക്കെ മുട്ടിന് ക്ഷതവും പരിക്കും ഏല്‍പ്പിക്കാറുണ്ട്. ഇങ്ങനെയുള്ള പരിക്കുകൾ മുട്ടുവേദനയുണ്ടാകാൻ ഇടയാക്കും.

Story highlights- common causes of knee pain