കയ്യിലൊരു കുഞ്ഞുപാവയുമായി അച്ഛനെ പാക്കേജ് ഡെലിവറിയിൽ സഹായിക്കുന്ന കുഞ്ഞുമക്കൾ- വിഡിയോ

January 20, 2023

അച്ഛനും മകളും തമ്മിലുള്ള ബന്ധം വിവരണാതീതമാണ്. മകൾ എത്ര മുതിർന്നാലും അവൾ എപ്പോഴും അവരുടെ പിതാവിന്റെ കണ്ണിൽ കുഞ്ഞുമകളാണ്. അത്തരത്തിലുള്ള ഒട്ടേറെ ആത്മബന്ധം നിറഞ്ഞ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, അച്ഛനെ ജോലിയിൽ സഹായിക്കുന്ന ഒരു കുഞ്ഞുമകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വിഡിയോയിൽ, അച്ഛനും മകളും ഒരുമിച്ച് പാക്കേജുകൾ വിതരണം ചെയ്യുന്നത് കാണിക്കുന്നു. പിതാവ് തന്റെ മകളെയും ജോലിക്ക് ഒപ്പം ചേർത്തതാണ്. ജോലികൾ ചെയ്യുന്നതിനൊപ്പം അവർ ഒരുമിച്ച് നല്ല സമയം ആസ്വദിക്കുന്നതായി വിഡിയോ കാണുമ്പോൾ മനസിലാകും. ഒരു ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് 2 ലക്ഷത്തിലധികം വ്യൂസ് ഉണ്ട്.

ഇപ്പോൾ വൈറലായ വിഡിയോയിൽ, പെൺകുട്ടിയും പിതാവും ഒരു വീടിന് പുറത്ത് പാക്കേജ് വിതരണം ചെയ്യുന്നത് നിങ്ങൾക്ക് കാണാം. അച്ഛനെ സഹായിക്കാനായി കുട്ടി അവളുടെ അച്ഛനോടൊപ്പം വന്നതാണ്. ഇതിനൊപ്പം കയ്യിൽ ഒരു ടെഡിയെയും ഈ കുഞ്ഞുമിടുക്കി കരുതിയിരുന്നു. “ അവൾ അവളുടെ കുഞ്ഞുപാവയെ പോലും കൊണ്ടുവരുന്നു. അവർ മൂന്നുപേരും മികച്ച ടീമാണ്,” വിഡിയോ അടിക്കുറിപ്പ് ഇങ്ങനെ നൽകിയിരിക്കുന്നു.

Read Also: ക്യാൻസർ ബാധിതയായ കുഞ്ഞു മോളുടെ ഇഷ്‌ട ഗാനവുമായി പ്രിയ ഗായകൻ ആശുപത്രിയിൽ; കൂടെപ്പാടി കുടുംബം-വിഡിയോ

അതേസമയം, അടുത്തിടെ ഒരു അച്ഛനും മകളും തമ്മിൽ പങ്കിട്ട ഒരു അമൂല്യ നിമിഷത്തിന്റെ നേർക്കാഴ്ച ശ്രദ്ധനേടിയിരുന്നു. ആരുടേയും ഉള്ളിൽ ആഴത്തിൽ പതിയുന്ന ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ വളരെയേറെ ശ്രദ്ധനേടി.ഒരു ലോക്കൽ ട്രെയിനിനുള്ളിൽ കൊച്ചു പെൺകുട്ടി പിതാവിന് കുറച്ച് പഴങ്ങൾ കഴിക്കാനായി നൽകുന്നത് കാണിക്കുന്നു. ഇരുവരുടെയും മധുരമായ പങ്കിടൽ ആരെയും ആകർഷിക്കും. അച്ഛന് കഴിക്കാൻ പഴങ്ങൾ നൽകുമ്പോൾ അദ്ദേഹം സ്നേഹത്തോടെ മകളെ ചേർത്തുപിടിക്കുന്നു. ഒരുവയസ് മാത്രം പ്രായം തോന്നിക്കുന്ന കുട്ടിയാണ് ഇത്.

Story highlights- daughter delivering packages with her father