കോണ്ടസ്റ്റിൽ പങ്കെടുക്കൂ, ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ സംഗീതനിശയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാം..

കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ ലഹരി പടർത്താൻ എത്തുകയാണ് ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും.
പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. ഇപ്പോഴിതാ, ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ പ്രവേശന ടിക്കറ്റുകൾ നേടാൻ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം.. നിങ്ങളെ ചെയ്യേണ്ടത് ഇത്രമാത്രം. ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ വേദിയിൽ പെർഫോം ചെയ്യുന്ന ഗായകരുടെയും ബാൻഡിന്റെയോ കേൾക്കാൻ ആഗ്രഹിക്കുന്ന ഇഷ്ടഗാനം ഫളവേഴ്സ് ടിവി, 24 ന്യൂസ് ഫേസ്ബുക്ക് പേജുകളിൽ നൽകിയിരിക്കുന്ന കോണ്ടസ്റ്റ് കാർഡിന് താഴെ കമന്റ്റ് ചെയ്യുക. ഒപ്പം ആരുടെയൊപ്പമാണോ നിങ്ങൾക്ക് ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ സംഗീതനിശയിൽ പങ്കെടുക്കാൻ ആഗ്രഹം, അവരെയും കമന്റിനൊപ്പം മെൻഷൻ ചെയ്യുക.
Read Also: ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ
ദിവസേന കമന്റുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്നുപേർക്ക് രണ്ടു ടിക്കറ്റുകൾ വീതം സമ്മാനമായി നേടാം. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ ഫ്ളവേഴ്സ് ടിവി, 24 ന്യൂസ് ഫേസ്ബുക്ക് പേജുകളിലൂടെ നിങ്ങൾക്കും കോണ്ടസ്റ്റിന്റെ ഭാഗാമാകാം. ‘ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’ സംഗീതനിശയിൽ ഭാഗമാകുന്ന അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെയും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരുടെയും ഗാനങ്ങളാണ് കമന്റ് ചെയ്യേണ്ടത്. അതേസമയം, കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Story highlights- DB Night by flowers contest announcement