കണ്ണുകളുടെ നിറവ്യത്യാസത്തിന് പിന്നിലെ രഹസ്യം; പരിചയപ്പെടാം, പലനിറമുള്ള കണ്ണുകൾ
ഓരോ വ്യക്തികളും കാഴ്ച്ചയിൽ മാത്രമല്ല, ജീവിതരീതി മുതൽ സ്വഭാവത്തിൽ പോലും വൈവിധ്യമാർന്നവരാണ്. രൂപത്തിലുപരി കണ്ണുകളിലും ഈ മാറ്റമുണ്ടാകും. അതായത് ഓരോരുത്തരുടെയും കൃഷ്ണമണിക്കും സൂക്ഷിച്ചുനോക്കിയാൽ നിറവ്യത്യാസം അറിയാൻ സാധിക്കും. അഞ്ചിലധികം നിറങ്ങളാണ് കൃഷ്ണമണിക്ക് പൊതുവെ കാണാറുള്ളത്. എന്തായിരിക്കും ഈ നിറവ്യത്യാസത്തിന്റെ പിന്നിലെ കാരണം?
മെലാനിൻ എന്ന വർണ്ണവസ്തുവാണ് ഈ നിറവ്യത്യാസത്തിന് കാരണം. തൊലിക്ക് നിറം നൽകുന്നതും മെലാനിൻ ആണ്. ഇവയുടെ ഏറ്റക്കുറച്ചിലുകളാണ് കണ്ണിന്റെ നിരത്തേയും ബാധിക്കുന്നത്. മെലാനിന്റെ അളവ് കുറവാണെങ്കിൽ കണ്ണുകൾ പച്ചനിറത്തിലായിരിക്കും. കൂടുമ്പോൾ നീല, ബ്രൗൺ, കറുപ്പ് എന്നിങ്ങനെയുള്ള നിറങ്ങളിൽ കാണപ്പെടുന്നു.
കണ്ണിന്റെ വിവിധ നിറങ്ങൾ
തവിട്ട് കണ്ണുകൾ അഥവാ ബ്രൗൺ കണ്ണുകൾ
ലോകജനസംഖ്യയുടെ 70-90% ആളുകളും ബ്രൗൺ കണ്ണുകളുള്ളവരാണെന്ന് കണക്കാക്കപ്പെടുന്നു. കൃഷ്ണമണിയിൽ മെലാനിന്റെ അളവ് കൂടുതൽ ഉള്ളതും ബ്രൗൺ കണ്ണുകൾ ഉള്ളവരിലാണ്.
ഹേസൽ നിറമുള്ള കണ്ണുകൾ
മെലാനിന്റെ അളവിൽ രണ്ടാം സ്ഥാനത്താണ് ഈ നിറത്തിലുള്ള കണ്ണുകൾ ഉള്ളവർ.
നീലക്കണ്ണുകൾ
ലോകത്തിൽ ഏകദേശം 8% പേർക്കാണ് നീലക്കണുകൾ ഉള്ളത്. ഗവേഷണങ്ങൾ പറയുന്നത്. ഇത് അപൂർവ്വവുമാണ്.
പച്ച കണ്ണുകൾ
പച്ച കണ്ണുകൾക്ക് മെലാനിൻ കുറഞ്ഞ അളവിലോ മിതമായ അളവിലോ ഉണ്ട്. അവ വളരെ അപൂർവമാണ് .ജനസംഖ്യയുടെ 2% ആളുകളിൽ മാത്രമേ പച്ചക്കണ്ണുകൾ ഉള്ളു.
ചാരനിറമുള്ള കണ്ണുകൾ
ലോകജനസംഖ്യയിൽ ഏകദേശം 3% പേർക്ക് മാത്രമേ ചാര നിറത്തിലുള്ള കണ്ണുകളുള്ളൂ എന്ന് കരുതപ്പെടുന്നു. ചാരനിറമുള്ള ആളുകളുടെ കണ്ണുകളിൽ നീലക്കണ്ണുള്ള ആളുകളേക്കാൾ ചെറിയ അളവിലാണ് മെലാനിൻ അടങ്ങിയിരിക്കുന്നത്.
Story highlights- different types of eyes