ഷൂട്ടിന്റെ അവധിയിൽ ‘ഷൂട്ടിംഗ്’- വിഡിയോ പങ്കുവെച്ച് ദുൽഖർ സൽമാൻ

January 19, 2023

വിവിധ ഭാഷകളിലായി നിരവധി സിനിമകളുമായി തിരക്കിലാണ് നടൻ ദുൽഖർ സൽമാൻ. ഇപ്പോൾ തന്റെ വരാനിരിക്കുന്ന ‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളുമായി രാമേശ്വരത്താണ് താരം. ചിത്രം സെപ്തംബർ 26 ന് ചിത്രീകരണം ആരംഭിച്ചിരുന്നു. സിനിമയുടെ സെറ്റിൽ നിന്നും ചിത്രങ്ങളൊക്കെ നടൻ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഷൂട്ടിന്റെ ഇടവേളയിൽ ‘ഷൂട്ടിംഗ്’ പോയ വിശേഷം പങ്കുവയ്ക്കുകയാണ് ദുൽഖർ സൽമാൻ.

‘ട്രാപ്പ് ഷൂട്ടിംഗിന്റെ മനോഹരമായ ഒരു സായാഹ്നത്തിൽ ഞങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിന് ആത്മാർത്ഥമായ നന്ദി! കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയുടെ ചിത്രീകരണത്തിൽ നിന്ന് നന്നായി ചെലവഴിച്ച ഒരു ഇടവേള ദിവസമായിരുന്നു അത്’- ദുൽഖർ സൽമാൻ കുറിക്കുന്നു.

അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാൻ നായക വേഷത്തിൽ എത്തുമ്പോൾ ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഒരു ഗ്യാങ്സ്റ്റർ സിനിമയായണ് ചിത്രം എത്തുന്നത്.

അതേസമയം, ദുൽഖർ സൽമാൻ നായകനായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത് ‘സീതാ രാമം’ എന്ന തെലുങ്ക് ചിത്രമാണ്. ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം പുറത്തിറങ്ങിയത് മുതൽ പ്രശംസ നേടിയിരുന്നു. അമ്പരപ്പിക്കുന്ന പ്രതികരണമാണ് ദുൽഖർ സൽമാന്റെ അഭിനയത്തിനും ലഭിച്ചത്. മൃണാല്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read also: കല്യാണത്തിന് എത്തിയ യുവാക്കൾ അതിസാഹസികമായി ഒരു നായയെ രക്ഷപ്പെടുത്തുന്ന കാഴ്ച്ച, ശേഷം നായയ്ക്ക് കല്യാണത്തിന് ക്ഷണവും-വിഡിയോ

മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മൃണാല്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായെത്തുന്നത്. ഹനു രാഘവപുടി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമായിരുന്നു മഹാനടി.

Story highlights- dulquer salman’s trap shooting video