കടുവയ്ക്കും കുഞ്ഞിനും റോഡ് മുറിച്ചുകടക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ട്രാഫിക് നിയന്ത്രിക്കുന്ന കാഴ്ച

January 5, 2023

എല്ലാത്തിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനാകുംവിധം ആളുകൾ വികസന പ്രവർത്തനങ്ങളെ കാണാറുണ്ട്. ജീവിതം കൂടുതൽ എളുപ്പമാക്കിയെങ്കിലും എല്ലാവർക്കും സമാനമല്ല അവസ്ഥ. കാരണം, ഒരു വിധത്തിൽ അവ മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെയും തടസ്സപ്പെടുത്തി. മൃഗങ്ങളെ സുരക്ഷിതവുമാക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും കാടിനുള്ളിലൂടെയുള്ള പാതകളും യാത്രകളും മൃഗങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ട് . ഇതിന് തെളിവായി ഒരു വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ തഡോബ നാഷണൽ പാർക്കിൽ ഒരു കടുവയും അതിന്റെ കുട്ടിയും റോഡ് മുറിച്ചുകടക്കുന്നതിന്റെ ഭാഗമായി ഒരു വലിയ ജനക്കൂട്ടത്തെ തടഞ്ഞുനിർത്തിയിരിക്കുകയാണ് വിഡിയോയിൽ.

വൈൽഡ് ലൈഫ് ബയോളജിസ്റ്റ് മിലിന്ദ് പരിവാകം ആണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. 11 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഒരു കടുവയും കുട്ടിയും സമാധാനപരമായി റോഡ് മുറിച്ചുകടക്കാൻ കാത്തിരിക്കുന്ന ഒരു വലിയ ജനക്കൂട്ടത്തെ കാണാം. മഹാരാഷ്ട്രയിലെ തഡോബയിലെ റോഡുകളിൽ നിന്നുള്ള ദൃശ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയാണ് കാണിക്കുന്നത്. അവർക്ക് വിജയകരമായി ഗതാഗതം നിയന്ത്രിക്കാൻ സാധിച്ചു.

Read Also: “കല്യാണത്തിന് ഒരു സർപ്രൈസ് ഒരുക്കിയതാണ്, ഇത്ര വൈറലാവുമെന്ന് കരുതിയില്ല..”; ചെണ്ടകൊട്ടി വൈറലായ വധുവും വരനും പറയുന്നു-വിഡിയോ

“എല്ലാ ദിവസവും, തഡോബയ്ക്ക് ചുറ്റുമുള്ള റോഡുകൾ മുറിച്ചുകടക്കുമ്പോൾ കടുവകളും മറ്റ് വന്യജീവികളും വംശനാശഭീഷണി നേരിടുന്നു. NGT ഉത്തരവുകൾ എപ്പോഴാണ് പൂർണ്ണമായി നടപ്പിലാക്കുക. മറുവശത്ത്, ഇവിടെയുള്ള മാനേജ്മെന്റിന് അഭിനന്ദനങ്ങൾ’- എന്നാണ് കുറിച്ചിരിക്കുന്നത്. ഒട്ടേറെ ആളുകൾ ദൃശ്യങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

Story highlights-forest officials stop traffic for tiger

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!