‘രഞ്ജിതമേ..’- ‘വാരിസി’ലെ ഗാനത്തിന് തിയേറ്ററിൽ ചുവടുവെച്ച് വയോധിക- വിഡിയോ

January 17, 2023

നൃത്ത വിഡിയോകൾ ഇന്റർനെറ്റിൽ ധാരാളമായി ശ്രദ്ധനേടാറുണ്ട്. എന്നാൽ, അതിൽ ചിലതുമാത്രം കൗതുകമുണർത്തുകയും ആളുകളുടെ താൽപ്പര്യം നേടുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു വിഡിയോ ഇപ്പോഴിതാ, സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്. ദളപതി വിജയ്‌യുടെ ‘വാരിസ് ‘ എന്ന ചിത്രത്തിലെ ഒരു ഗാനത്തിന് ഒരു മുത്തശ്ശി നൃത്തം ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് വിഡിയോയിലൂടെ ഈ മുത്തശ്ശി തെളിയിക്കുന്നു.

ഇപ്പോൾ വൈറലായ വിഡിയോയിൽ ‘രഞ്ജിതമേ’ എന്ന ഗാനത്തിന് ഒരു മുത്തശ്ശി ചുവടുവയ്ക്കുന്നത് കാണാം. മുത്തശ്ശി തിയേറ്ററിൽ സിനിമ കാണാൻ വന്നതാണ്. സ്‌ക്രീനിൽ പാട്ട് പ്ലേ ചെയ്യുമ്പോൾ, മുത്തശ്ശി സീറ്റിൽ നിന്ന് എഴുന്നേറ്റ് തിയേറ്റർ സ്ക്രീനിന് മുന്നിൽ നൃത്തം ചെയ്യാൻ തുടങ്ങുകയായിരുന്നു. സാരി ധരിച്ച മുത്തശ്ശി ഹൃദയം നിറഞ്ഞ നൃത്തം ചെയ്തു. പ്രായത്തിന്റേതായ ഒരു തടസ്സവുമില്ലാതെ നൃത്തചുവടിലേക്ക് മുത്തശ്ശി ചേക്കേറുമ്പോൾ യുവാക്കളും ഒപ്പം ചേരുന്നു.

അതേസമയം, ‘വാരിസ്’ ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്.

Read Also: കല്യാണത്തിന് എത്തിയ യുവാക്കൾ അതിസാഹസികമായി ഒരു നായയെ രക്ഷപ്പെടുത്തുന്ന കാഴ്ച്ച, ശേഷം നായയ്ക്ക് കല്യാണത്തിന് ക്ഷണവും-വിഡിയോ

ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Story highlights- Grandmother’s dance to ‘Ranjithame’ in theatre

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!