ഹാൻഡ് സാനിറ്റൈസർ കുപ്പികൾക്ക് കൂട്ടമായി തീപിടിച്ചപ്പോൾ, അപകടമൊഴിവാക്കി അഗ്നിശമന സേന- വൈറൽ കാഴ്ച

January 8, 2023

സാനിറ്റൈസർ ജീവിതത്തിന്റെ ഭാഗമായത് കൊവിഡ് വന്നതിന് ശേഷമാണ്. ഇപ്പോഴിതാ,കൂട്ടമായി ഹാൻഡ് സാനിറ്റൈസർ കുപ്പികൾക്ക് തീപിടിച്ച കാഴ്ചയാണ് ശ്രദ്ധനേടുന്നത്. ലോസ് ഏഞ്ചൽസിലെവലിയ പാർക്കിംഗ് ലോട്ടിൽ ചവറ്റുകൂട്ടയ്ക്ക് തീപിടിച്ചതായാണ് കരുതിയത്. എന്നാൽ തീ അണയ്ക്കാൻ എത്തിയ അഗ്നിശമന സേനയാണ് ഹാൻഡ് സാനിറ്റൈസർ ആണെന്ന് സ്ഥിരീകരിച്ചത്.
ഹാൻഡ് സാനിറ്റൈസർ അടങ്ങിയ ഒരു കൂമ്പാരത്തിന് തീപിടിക്കുകയായിരുന്നു.

അസാധാരണമായ തീപിടുത്തത്തിന് ചുറ്റും വെളുത്ത നുര ഉണ്ടായിരുന്നു, ഇത് നിരവധി മൈലുകൾ അകലെ നിന്നുപോലും ദൃശ്യമാണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒരു വ്യാവസായിക മേഖലയിൽ ഉണ്ടായ തീപിടുത്തം ആയതുകൊണ്ടുതന്നെ ഏറ്റവും സുരക്ഷിതമായാണ് അഗ്നിശമന സേന തീയണച്ചത്. വാഹനങ്ങൾക്ക് ഒന്നും കേടുപാടുകൾ വരുത്തുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് എന്താണോ കത്തുന്നത് അതിനെ കത്തിക്കാൻ അനുവദിക്കുക എന്നതാണ് അവർ സ്വീകരിച്ച നടപടി.

Read Also: അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

ഹാൻഡ് സാനിറ്റൈസറുകൾ അവയുടെ സ്വഭാവമനുസരിച്ച് വളരെ ജ്വലിക്കുന്നവയാണ് എന്നത് ഒരു പരസ്യമായ വസ്തുതയാണ്. വൈറസിനെ തുരത്താനുള്ള സാനിറ്റൈസറുകളിൽ കുറഞ്ഞത് 60% ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്.

Story highlights-hand sanitizer blaze in Los Angeles parking lot