ചെന്നായയായി രൂപംമാറാൻ യുവാവ് ചെലവഴിച്ചത് 18 ലക്ഷം രൂപ!
ജീവിതത്തിൽ എന്തെങ്കിലും പ്രതിസന്ധികൾ അഭിമുഖീകരിക്കുമ്പോൾ എപ്പോഴെങ്കിലും എല്ലാവരും ചിന്തിച്ചിട്ടുണ്ടാകും മനുഷ്യന് പകരം എന്തെങ്കിലും മൃഗമായി ജനിച്ചാൽ മതിയായിരുന്നു എന്ന്. എന്നാൽ, അത് സാധിക്കണം എന്ന ആഗ്രഹത്തോടെ ആരും പറയാറുമില്ല. പക്ഷെ, അടുത്തിടെ ഒരാൾ നായയായി രൂപമാറ്റം നടത്തിയിരുന്നു. 12 ലക്ഷം രൂപ മുടക്കിയാണ് ഇദ്ദേഹം നായയുടെ രൂപമായത്.
ഇപ്പോഴിതാ, 18 ലക്ഷം രൂപ മുടക്കി ചെന്നായ ആയി മാറിയിരിക്കുകയാണ് ഒരു ജാപ്പനീസ് യുവാവ്. ഇരുകാലിൽ നടക്കുന്ന ചെന്നായയെപ്പോലെ തോന്നിപ്പിക്കാനാണ് ഒരാൾ 3,000,000 യെൻ (18.5 ലക്ഷം രൂപ) ചെലവഴിച്ചത്. വളരെ കസ്റ്റമൈസ് ചെയ്ത വസ്ത്രം ഡിസൈൻ ചെയ്തത് സെപ്പെറ്റ് എന്ന കമ്പനിയാണ്. അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പൂർത്തിയായ വസ്ത്രത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ആളാണ് ചെന്നായയായി മാറാൻ ആഗ്രഹിച്ചത്- “കുട്ടിക്കാലം മുതൽ എനിക്ക് മൃഗങ്ങളോടുള്ള സ്നേഹവും ടിവിയിൽ പ്രത്യക്ഷപ്പെടുന്ന ചില റിയലിസ്റ്റിക് അനിമൽ സ്യൂട്ടുകളും കാരണം, ‘എന്നെങ്കിലും അത്തരത്തിൽ ഒന്നാവാനായി ഞാൻ സ്വപ്നം കണ്ടു’- ഈ വ്യക്തി പറയുന്നു.
ഏകദേശം 50 ദിവസമെടുത്താണ് കമ്പനി ഈ വസ്ത്രം തയ്യാറാക്കിയിരിക്കുന്നത്. ഈ വസ്ത്രത്തിൽ തനിക്ക് അതിയായ മതിപ്പുണ്ടെന്ന് ഉപഭോക്താവ് വെളിപ്പെടുത്തി. വസ്ത്രം അണിഞ്ഞപ്പോൾ തന്റെ സ്വപ്നം സാക്ഷാത്കരിച്ച ഒരു നിമിഷമായിരുന്നു അത് എന്നാണ് യുവാവ് വിശേഷിപ്പിച്ചത്.
അതേസമയം, നായയായി മാറിയ യുവാവും ജപ്പാനിൽ നിന്നുള്ളതാണ്. ജപ്പാനിലെ ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ഒരു നായയായി മാറുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. വിചിത്രമായ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ ഈ യുവാവ് ഭീമമായ തുകയും മുടക്കി. സെപ്പെറ്റ് തന്നെയാണ് ഇയാൾക്കും വസ്ത്രം ഡിസൈൻ ചെയ്തുനൽകിയത്. സിനിമകൾ, പരസ്യങ്ങൾ, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവയുൾപ്പെടെ വിനോദ ആവശ്യങ്ങൾക്കായി വിവിധ ശിൽപങ്ങൾ മികവോടെ നിർമിച്ചുനൽകുന്ന ഏജൻസിയാണിത്.
Story highlights- japanese man spends 18 lakhs to look like wolf