ബോക്സ് ഓഫീസ് കളക്ഷനിൽ ചലനം സൃഷ്ടിച്ച് ‘കാപ്പ’യുടെ മുന്നേറ്റം..

January 3, 2023

പൃഥ്വിരാജ് സുകുമാരൻ – ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ ആക്ഷൻ എന്റർടെയ്‌നർ ആണ് ‘കാപ്പ’. ബോക്‌സ് ഓഫീസിൽ മികച്ച നിലവാരം പുലർത്തുകയാണ് ചിത്രം. റിലീസ് ചെയ്ത് 14 ദിവസത്തിനുള്ളിൽ 25 കോടി രൂപ നേടിയാണ് ചിത്രം വിജയത്തിലേക്ക് കുതിക്കുന്നത്. പൃഥ്വിരാജ് സുകുമാരനും ആസിഫ് അലിയും ഒന്നിച്ചെത്തിയ ‘കാപ്പ’ ഡിസംബർ 22 ന് ബിഗ് സ്‌ക്രീനുകളിൽ എത്തി. ബോക്‌സ് ഓഫീസ് കളക്ഷൻ അനുസരിച്ച്, ചിത്രം 25 കോടി നേടിയത് വളരെ പെട്ടെന്നാണ്.

സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ ഒരു ആക്ഷൻ ത്രില്ലർ ആണ്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിആർ ഇന്ദുഗോപനാണ്. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോട്ട മധു എന്ന നായക കഥാപാത്രത്തെ പൃഥ്വിരാജ് സുകുമാരനും ആനന്ദ് എന്ന കഥാപാത്രത്തെ ആസിഫ് അലിയും അവതരിപ്പിച്ചു.

Read Also: “കല്യാണത്തിന് ഒരു സർപ്രൈസ് ഒരുക്കിയതാണ്, ഇത്ര വൈറലാവുമെന്ന് കരുതിയില്ല..”; ചെണ്ടകൊട്ടി വൈറലായ വധുവും വരനും പറയുന്നു-വിഡിയോ

പൃഥ്വിരാജ് സുകുമാരനെ കൂടാതെ ആസിഫ് അലി, അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അപർണ ബാലമുരളി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. അതേസമയം, പൃഥ്വിരാജ് സുകുമാരൻ തന്നെ നായകനായ ‘കടുവ’ എന്ന ആക്ഷൻ എന്റർടെയ്‌നറായിരുന്നു ഷാജി കൈലാസിന്റെ ഇതിനു മുൻപുള്ള റിലീസ്. മോഹൻലാലിനൊപ്പമുള്ള എലോൺ ആണ് ഷാജി കൈലാസിന്റെ അടുത്ത ചിത്രം.

Story highlights- kaappa movie box office collection report

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!