ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷൻ; രണ്ടാം ദിനം 200 കോടി ക്ലബ്ബിൽ ഇടം നേടി ‘ജവാൻ’

September 10, 2023

ഷാരൂഖ് ഖാൻ ചിത്രം ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കലക്‌ഷനുമായി മുന്നേറുന്നു. ചിത്രത്തിന്റെ ആദ്യ ദിന ആഗോള കളക്ഷൻ 129.6 കോടിയാണ്. അണിയറ പ്രവർത്തകർ തന്നെയാണ് കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം പുറത്തിറങ്ങിയ പഠാന്റെ റെക്കോർഡും തകർത്താണ് ജവാൻ മുന്നേറുന്നത്. (Jawan box office collection day 2)

രണ്ടാം ദിവസവും സിനിമയുടെ കളക്ഷൻനൂറ് കോടി പിന്നിട്ടു. രണ്ട് ദിവസം കൊണ്ട് ചിത്രം വാരിയത് 236 കോടി രൂപയാണ്. പിവിആർ മൾടിപ്ലക്സുകളിൽ നിന്നു മാത്രം ഇന്നലെ ലഭിച്ചത് 17 കോടി. ഈ കുതിപ്പു തുടരുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 500 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള ആദ്യ ദിന കളക്ഷൻ3.5 കോടിയായിരുന്നു. ഒരു ഹിന്ദി സിനിമയ്ക്ക് കേരളത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണിത്. ഹിന്ദിയിൽ 16,157 ഷോകൾ ആണ് ആദ്യ ദിനം നടന്നത്. ഇവിടെ നിന്നുമാത്രം 60.76 കോടി നേടി.

Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

തമിഴിലെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയുടെ ചിത്രം ഒരുക്കിയിരിക്കുന്നത്. ഷാരൂഖാനൊപ്പം വിജയ് സേതുപതി, നയൻതാര എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രത്തിന്റെ നിർമാണം. അനിരുദ്ധാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.

അതേസമയം, നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ജവാൻ. ആറ്റ്ലിയുടെ അരങ്ങേറ്റ ചിത്രമായ രാജാ റാണിയിലും ‘ബിഗിൽ’ എന്ന ചിത്രത്തിലും നയൻ‌താര അഭിനയിച്ചിട്ടുണ്ട്. നയൻതാരയ്ക്ക് പുറമെ പ്രിയ മണിയും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights – Jawan box office collection day 2