നിങ്ങളായിരിക്കുന്നതിന് നന്ദി- അജിത്തിനൊപ്പമുള്ള ചിത്രങ്ങളുമായി മഞ്ജു വാര്യർ

January 14, 2023

മലയാളികളുടെ മനസിൽ മഞ്ജു വാര്യരോളം ഇടംനേടിയ നടിമാർ ചുരുക്കമാണ്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മഞ്ജു വാര്യർ മലയാള സിനിമയുടെ മുതൽക്കൂട്ടായി നിലകൊള്ളുകയാണ്. സിനിമയിൽ സജീവമായിരുന്ന മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും പതിനാലു വർഷങ്ങൾ വേണ്ടിവന്നു മഞ്ജു വാര്യർക്ക് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ. എന്നാൽ, രണ്ടാം വരവിൽ നടി കൂടുതൽ അമ്പരപ്പിക്കുകയാണ്. വൈവിധ്യമാർന്ന വേഷങ്ങളും മറ്റു ഭാഷകളിൽ നിന്നുള്ള അവസരങ്ങളുമൊക്കെയായി മഞ്ജു വാര്യർ തിരക്കിലാണ്. 

ഇപ്പോൾ തമിഴിൽ റിലീസ് ചെയ്ത തുനിവ് എന്ന സിനിമയുടെ വിജയ തിളക്കത്തിലാണ് മഞ്ജു വാര്യർ. നടൻ അജിത് ആയിരുന്നു സിനിമയിൽ നായകനായി എത്തിയത്. ഇപ്പോഴിതാ, അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടി. ‘നിങ്ങളായിരിക്കുന്നതിന് നന്ദി’- എന്നുപറഞ്ഞുകൊണ്ട് മഞ്ജു വാര്യർ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നു.

അജിത്തിനൊപ്പം ആക്ഷൻ രംഗങ്ങളിൽ സജീവമായി നിൽക്കുകയാണ് മഞ്ജു വാര്യരും. മഞ്ജുവിനെ ആദ്യമായാണ് പ്രേക്ഷകർ ആക്ഷൻ വേഷത്തിൽ കാണുന്നത്. സിനിമയ്ക്കായി നടി തന്നെയാണ് തമിഴിൽ സ്വയം ഡബ്ബ് ചെയ്തത്. വലിമൈക്ക് ശേഷം എച്ച്.വിനോദ് അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുനിവ്.’ ഈ ചിത്രത്തിലാണ് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ‘അസുരൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജു അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘തുനിവ്.’

Read Also: അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

കേരളക്കരയിലെ സിനിമ ആസ്വാദകരുടെ ഹൃദയം കവർന്നതാണ് ചലച്ചിത്രതാരം മഞ്ജു വാര്യർ. മികച്ച ഒരുപിടി കഥാപാത്രങ്ങളെ ഇതിനോടകം മലയാളികൾക്ക് സമ്മാനിച്ച താരത്തിന്റെ പുതിയ ചിത്രത്തിങ്ങളുടെ വിശേഷങ്ങളും സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. 

Story highlights- manju warrier with ajith kumar

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!