‘മണികണ്ഠസ്വാമി മാമലകേറാൻ പാദബലം തരണേ..’- പാട്ടുവേദി ഭക്തിസാന്ദ്രമാക്കി എം ജി ശ്രീകുമാർ

January 4, 2023

മനോഹരമായ നിരവധി നിമിഷങ്ങൾ സമ്മാനിക്കുന്ന ജനപ്രിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടും നൃത്തവും തമാശകളും സർപ്രൈസുമൊക്കെയായി ഉത്സവപ്രതീതിയാണ് ഓരോ എപ്പിസോഡിലും പ്രേക്ഷകർക്കായി ടോപ് സിംഗർ സമ്മാനിക്കുന്നത്. കുട്ടികുരുന്നുകളുടെ പാട്ടിനൊപ്പം കളിയും ചിരിയും കമന്റുകളുമൊക്കെയായി നിറയുന്ന സംഗീത വിരുന്നിൽ ഹൃദ്യമായ ഗാനവുമായി എത്തിയിരിക്കുകയാണ് വിധികർത്താക്കളിൽ ഒരാളായ എം ജി ശ്രീകുമാർ.

‘മണികണ്ഠസ്വാമി മാമലകേറാൻ പാദബലം തരണേ..’ എന്ന ഗാനമാണ് എം ജി ശ്രീകുമാർ ആലപിക്കുന്നത്. പാട്ടിലൂടെ ടോപ് സിംഗർ വേദിയിൽ ഭക്തി നിറയ്ക്കുകയാണ് അനുഗ്രഹീത ഗായകൻ. ശബരിമലയുടെ പ്രതീതി വേദിയിൽ നിറഞ്ഞിരുന്നു. മലയാളം ടിവിയിൽ എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന സംഗീത പരിപാടികളിലൊന്നാണ് ടോപ് സിംഗർ. മീനാക്ഷി, മഞ്ചാടി എന്നിവർ അവതാരകരായ ഷോയിൽ സംഗീതജ്ഞരായ എം ജി ശ്രീകുമാർ, ശരത്, രാഹുൽ രാജ്, ബിന്നി കൃഷ്ണകുമാർ, അനുരാധ എന്നിവർ വിധികർത്താക്കളായി എത്തുന്നു.

Read Also: “കല്യാണത്തിന് ഒരു സർപ്രൈസ് ഒരുക്കിയതാണ്, ഇത്ര വൈറലാവുമെന്ന് കരുതിയില്ല..”; ചെണ്ടകൊട്ടി വൈറലായ വധുവും വരനും പറയുന്നു-വിഡിയോ

ഫ്ളവേഴ്സ് ടോപ് സിംഗർ മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഇപ്പോൾ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ഫ്ളവേഴ്‌സ് ഒന്നും രണ്ടും സീസണിലെ കുരുന്നുകളെ ഇതിനോടകം മലയാളികൾ നെഞ്ചേറ്റിക്കഴിഞ്ഞു. 

Story highlights- mg sreekumar sings devotional song