തലൈവരും ലാലേട്ടനും ഒന്നിക്കുന്നുവെന്ന് സൂചന; രജനി ചിത്രത്തിൽ അതിഥി താരമായി മോഹൻലാൽ എത്തുമെന്ന് റിപ്പോർട്ട്

January 6, 2023

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളാണ് മോഹൻലാലും രജനികാന്തും. വലിയ ആരാധക വൃന്ദമുള്ള ഇരുതാരങ്ങളും ഇത് വരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. മലയാളത്തിന്റെ മെഗാ താരമായ മമ്മൂട്ടി ‘ദളപതി’ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഉലകനായകൻ കമൽ ഹാസനൊപ്പം മോഹൻലാൽ അഭിനയിച്ചിട്ടുണ്ടെങ്കിലും രജനികാന്തിനൊപ്പം ഒരു ചിത്രത്തിൽ ഇത് വരെ ഒരുമിച്ചിട്ടില്ല. അതിനാൽ ഇരുവരെയും ബിഗ് സ്‌ക്രീനിൽ ഒരുമിച്ച് കാണാൻ വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ.

ഇപ്പോൾ രജനികാന്ത് നായകനാവുന്ന ‘ജയിലർ’ എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി താരമായി എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന ഷൂട്ടിങ്ങിനായി മോഹൻലാൽ ചിത്രത്തിന്റെ സെറ്റിൽ എത്തുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ട്രേഡ് അനലിസ്റ്റുകളാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

അതേ സമയം ലോകമെങ്ങുമുള്ള രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലർ.’ ചിത്രത്തിൽ വിനായകനും നടി രമ്യ കൃഷ്‌ണനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു കാസ്റ്റിംഗ് വിഡിയോയിലൂടെയാണ് ഇരുവരും ചിത്രത്തിലുണ്ടെന്ന് സ്ഥിരീകരണം ഉണ്ടായത്. പടയപ്പ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രജനികാന്തും രമ്യ കൃഷ്‌ണനും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ജയിലർ. 23 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്.

Read More: ലൈവ് പെർഫോമൻസുമായി വേദി കൈയടക്കി പ്രണവ് മോഹൻലാൽ, കമൻറ്റുമായി ആൻറണി വർഗീസ്-വിഡിയോ

ഓഗസ്റ്റ് 22 നാണ് രജനികാന്ത് ചിത്രം ജയിലറിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമ ലോകമെങ്ങുമുള്ള രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അന്ന് തന്നെ റിലീസ് ചെയ്‌തിരുന്നു. കണ്ണുകളിൽ രൗദ്ര ഭാവത്തോടെ കൈകൾ പുറകിൽ കെട്ടി നിൽക്കുന്ന തലൈവരുടെ പോസ്റ്റർ ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

Story Highlights: Mohanlal guest role in jailer

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!