3,990 കിലോ ചീസും 6192 കിലോഗ്രാം മാവും ഉപയോഗിച്ചുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ പിസ്സ- ഗിന്നസ് റെക്കോർഡ് നേടിയ കാഴ്ച
ഭക്ഷണ വിശേഷങ്ങൾ എന്നും ആളുകളുടെ പ്രിയം നേടാറുണ്ട്. ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും വലിയ പിസ്സ ഗിന്നസ് റെക്കോർഡിൽ ഇടംനേടിയിരിക്കുകയാണ്. ഒരു സാധാരണ പിസ്സയുടെ സ്റ്റാൻഡേർഡ് വലുപ്പം 12-18 ഇഞ്ച് ആണ്.18 ഇഞ്ച് വരെ പോകാമെങ്കിലും, ലോകമെമ്പാടുമുള്ള മിക്ക പിസ്സ ശൃംഖലകളും പിന്തുടരുന്നത് അതാണ്.
ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും വലിയ പിസ്സ തയ്യാറാക്കി അമ്പരപ്പിക്കുകയാണ് പിസ്സ ഹട്ട്. ജനുവരി 18-ന് ലോസ് ഏഞ്ചൽസിൽ ഏകദേശം 14,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു പിസ്സ ഉണ്ടാക്കിയതിന് ശേഷം റസ്റ്റോറന്റ് ശൃംഖല ഇപ്പോൾ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിരിക്കുകയാണ്.
13,653 പൗണ്ട് മാവ്, 4,948 പൗണ്ട് മധുരമുള്ള മരിനാര സോസ്, 8,800 പൗണ്ട് ചീസ്, ഏതാണ്ട് 630,496 പെപ്പറോണിസ് എന്നിവ ഉപയോഗിച്ചാണ് ഈ പൈ നിർമ്മിച്ചത്. ലോസ് ഏഞ്ചൽസ് കൺവെൻഷൻ സെന്ററിൽ മുഴുവൻ സാധനങ്ങളും കൂട്ടിയോജിപ്പിച്ച് പാകം ചെയ്യുകയായിരുന്നു.
68,000 പീസുകളാണ് ഈ ഭീമാകാരമായ പിസ്സ മുറിച്ചപ്പോൾ ഉണ്ടായത്. അവ പിന്നീട് പ്രാദേശിക ചാരിറ്റികൾക്ക് സംഭാവന ചെയ്തു. പൈയുടെ വലുപ്പം പാചകം ബുദ്ധിമുട്ടാക്കിയിരുന്നു. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ പിസ്സ എന്ന റെക്കോർഡ് 2012-ലാണ് സ്ഥാപിച്ചത്. ഇറ്റലിയിൽ നിന്നുള്ള ഒരു കൂട്ടം ഷെഫുകൾ സൃഷ്ടിച്ച ഗ്ലൂറ്റൻ രഹിത പിസ്സയായിരുന്നു ഇത്. ഇതിന്റെ വിസ്തീർണ്ണം 13,580 ചതുരശ്ര അടിയായിരുന്നു.
Story highlights- Pizza Hut breaks Guinness World Record by making world’s largest pizza