മൊട്ടയടിച്ച് കുടുംബം പുലർത്തുന്ന യുവതികൾ; മുടിയും സൗന്ദര്യവും പരിപാലിച്ച് പുരുഷന്മാർ- വേറിട്ടൊരു നാട്

January 26, 2023

ചില സ്ഥലങ്ങൾ വ്യത്യസ്ത സംസ്‍കാരങ്ങളിലൂടെ അനുഭൂതി പകരാറുണ്ട്. ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ട് അത്തരം പ്രദേശങ്ങളിൽ വ്യത്യസ്തമായ ജീവിതരീതി രൂപപ്പെടും. അങ്ങനെ കാഴ്ചകൾ കൊണ്ടും സാംസ്‌കാരിക വൈവിധ്യം കൊണ്ടും വേറിട്ടുനിൽക്കുന്നിടങ്ങളിൽ പ്രധാനമാണ് ആഫ്രിക്ക.

ഇപ്പോൾ ഒരു ആഫ്രിക്കൻ ഗോത്രം പിന്തുടരുന്ന രസകരമായ ഒരു പാരമ്പര്യം ശ്രദ്ധനേടുകയാണ്. ഗോത്രത്തിലെ സ്ത്രീകൾ തല മൊട്ടയടിക്കാൻ നിര്ബന്ധിതരാകാറുണ്ട്. അവരുടെ വിശ്വാസമനുസരിച്ച്, സ്ത്രീകൾ തല മൊട്ടയടിച്ചാൽ നല്ല ഭർത്താക്കന്മാരെ ലഭിക്കും എന്നതാണ് ഇതിനുപിന്നിൽ കാരണം.

കെനിയയിലെ ബോറാന ഗോത്രക്കാർ ഈ പാരമ്പര്യം പിന്തുടരുന്നു. ഗോത്രത്തിലെ അവിവാഹിതരായ യുവതികൾ തല മൊട്ടയടിക്കുമ്പോൾ, പുരുഷന്മാരുടെ കാര്യം നേരെ തിരിച്ചാണ്. അവർ നീളമുള്ളതും കട്ടിയുള്ളതുമായ മുടി വളർത്തിയിരിക്കും. കൗതുകകരമെന്നു പറയട്ടെ, ഈ ഗോത്രത്തിലെ പുരുഷന്മാരാണ് കൂടുതൽ ആകർഷണീയരായി ഇരിക്കുന്നത്.

തല മൊട്ടയടിച്ച സ്ത്രീകൾ വീട്ടുജോലികൾ ചെയ്യുമ്പോൾ, പുരുഷന്മാർ തങ്ങളെത്തന്നെ ഭംഗിയായി സൂക്ഷിക്കാൻ താൽപ്പര്യപ്പെടുന്നു. അവർ നെയ്യോ വെണ്ണയോ പുരട്ടി മുടിയും സൗന്ദര്യവും നിലനിർത്താനുള്ള തിരക്കിലാവും.

Read Also: ലോട്ടറി അടിച്ച തുക എന്ത് ചെയ്‌തു; ഓണം ബമ്പർ നേടിയ അനൂപ് 24 ന്യൂസിനോട് മനസ്സ് തുറന്നു

അതേസമയം, ചെറുപ്പക്കാരായ പെൺകുട്ടികൾ തലയുടെ ഒരു ഭാഗം മാത്രമേ ഷേവ് ചെയ്യുന്നുള്ളൂ. ബാക്കിയുള്ളവരാകട്ടെ മുടി വളർത്തി നന്നായി മെടഞ്ഞിരിക്കും. എത്യോപ്യയിലും സൊമാലിയയിലും സാന്നിധ്യമുള്ള ഈ ഗോത്രം അവരുടെ മറ്റ് ആചാരങ്ങളിലും തികച്ചും വ്യത്യസ്തമാണ്. ഈ ഗോത്രത്തിൽപ്പെട്ട സ്ത്രീകൾക്ക് ഫോട്ടോ എടുക്കാൻ അനുവാദമില്ല. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സ്ത്രീകൾക്ക് രക്തക്കുറവ് ഉണ്ടെന്ന് ഈ ഗോത്രം വിശ്വസിക്കുന്നു.

Story highlights- Kenya’s Borana tribe