പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ!- സൂര്യയ്ക്കും ജ്യോതികയ്ക്കും ഒപ്പം കുടുംബസമേതം പൃഥ്വിരാജ്

January 27, 2023

സിനിമ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവർ ഒന്നിച്ചപ്പോൾ ആരാധകർക്കും വലിയ ആവേശമായിരുന്നു. പരസ്പരം കരിയറിന് താങ്ങായി മുന്നോട്ട് പോകുന്ന സൂര്യയും ജ്യോതികയും പക്ഷെ വിവാഹശേഷം ഒന്നിച്ചഭിനയിച്ചിട്ടില്ല. സൗഹൃദങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാന് ഇരുവരും. ഇപ്പോഴിതാ, സൂര്യയ്ക്കും ജ്യോതികയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നടൻ പൃഥ്വിരാജ്.

പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ! എന്ന ക്യാപ്ഷനൊപ്പമാണ് പൃഥ്വിരാജ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സുപ്രിയയുമുണ്ട്. പൃഥ്വിരാജിന്റെ വീട്ടിൽ സൂര്യയും ജ്യോതികയും എത്തിയപ്പോഴുള്ള ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്.

read Also: ലോട്ടറി അടിച്ച തുക എന്ത് ചെയ്‌തു; ഓണം ബമ്പർ നേടിയ അനൂപ് 24 ന്യൂസിനോട് മനസ്സ് തുറന്നു

അതേസമയം, പൂവെല്ലാം കേട്ടുപ്പാർ, ഉയിരിലെ കലന്തത്ത്, കാക്ക കാക്ക, പേരഴകൻ, മായാവി, ജൂൺ ആർ, സില്ലന് ഒരു കാതൽ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരങ്ങളായ സൂര്യയും ജ്യോതികയും 2006-ൽ വിവാഹിതരായി. ദിയ എന്ന മകളും മകൻ ദേവും ഉണ്ട്. അതേസമയം, മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന സിനിമയിൽ നായികയായി എത്തുന്നത് ജ്യോതികയാണ്.  ജ്യോതികയ്ക്ക് ഒപ്പം സൂര്യ ലൊക്കേഷനിൽ മമ്മൂട്ടിയെ നേരിൽ കാണാനായി എത്തിയിരുന്നു.

Story highlights- prithviraj shares photo with surya and jyothika