നാട്ടിൻപുറത്തെ പ്രണയ വിശേഷങ്ങളുമായി ‘രേഖ’- ടീസർ

January 23, 2023

പ്രശസ്ത തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് രേഖ. ജിതിൻ ഐസക് തോമസ് ഒരുക്കുന്ന ‘രേഖ’ ഫെബ്രുവരി 10 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. വിൻസി അലോഷ്യസ് നായികയായി അഭിനയിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ.

സിനിമയുടെ ടീസർ ശ്രദ്ധനേടുകയാണ്. ഒരു സാധാരണ കുടുംബപശ്ചാത്തലത്തിൽ പ്രണയവും രസകരമായ നിമിഷങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ കാണുമ്പോൾ മനസിലാക്കാം. രേഖ എന്ന പെൺകുട്ടിയായി വിൻസി അലോഷ്യസ് വേഷമിടുന്നു. നർമ്മത്തിൽ ചാലിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജിതിൻ ഐസക് തോമസിന്റെ ആദ്യ ഫീച്ചർ ചിത്രമായ ‘അറ്റൻഷൻ പ്ലീസ്’ അവതരിപ്പിച്ചുകൊണ്ടായിരുന്നു തമിഴ് ചലച്ചിത്ര നിർമ്മാതാവ് കാർത്തിക് സുബ്ബരാജ് മലയാള സിനിമയിലേക്ക് കടക്കുന്നത്. ജിതിനൊപ്പം തന്നെയാണ് രണ്ടാമത്തെ ചിത്രത്തിനായും കാർത്തിക് സുബ്ബരാജ് കൈകോർക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് ‘രേഖ’ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റൽ അവകാശം.

എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ദി എസ്കേപ് മീഡിയം. മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം നൽകിയിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റർ. കൽരാമൻ, എസ്.സോമശേഖർ, കല്യാൺ സുബ്രമണ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. അസ്സോസിയേറ്റ് നിർമ്മാതാക്കൾ- തൻസിർ സലാം, പവൻ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. അശോക് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്‌ത്രാലങ്കാരം- വിപിൻ ദാസ്, മേക്ക് ആപ്പ് – റോണി വെള്ളത്തൂവൽ, ബിജിഎം- അബി ടെറൻസ് ആന്റണി, ടീസർ എഡിറ്റ്- അനന്ദു അജിത്, പി.ആർ & മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വിഎഫ്എക്സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈൻ- ആശിഷ് ഇല്ലിക്കൽ.

Read Also: “കൊള്ളാം നല്ല സൂപ്പർ കോമഡി ആയിട്ടുണ്ട്..”; വേദിയിൽ തകർപ്പൻ കൗണ്ടറുകളുമായി ബാബുക്കുട്ടൻ

അതേസമയം, സൗദി വെള്ളക്ക എന്ന ചിത്രത്തിലാണ് വിൻസി അവസാനമായി അഭിനയിച്ചത്. രേഖ എന്ന സിനിമയ്ക്കൊപ്പം വിൻസി കേന്ദ്രകഥാപാത്രമാകുന്ന പഴഞ്ചൻ പ്രണയം, ദ ഫേസ് ഓഫ് ദ ഫേസ്‌ലെസ് എന്നിവയും റിലീസിനായി തയ്യാറെടുക്കുകയാണ്.

Story highlights- rekha movie teaser