“കൊള്ളാം നല്ല സൂപ്പർ കോമഡി ആയിട്ടുണ്ട്..”; വേദിയിൽ തകർപ്പൻ കൗണ്ടറുകളുമായി ബാബുക്കുട്ടൻ

January 22, 2023

മൂന്നാം സീസണിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൊച്ചു ഗായകനാണ് ബാബുക്കുട്ടൻ എന്നറിയപ്പെടുന്ന അവിർഭവ്. ഉരുളയ്ക്കുപ്പേരി പോലെയാണ് ബാബുക്കുട്ടൻ വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത്. കൊച്ചു ഗായകന്റെ പല മറുപടികളും വേദിയെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. ഇപ്പോൾ പാട്ടുവേദിയിലെ കുഞ്ഞു ഗായകനായ ബാബുക്കുട്ടന്റെ കുസൃതി നിറഞ്ഞ സംസാരമാണ് വേദിയെ പൊട്ടിച്ചിരിപ്പിക്കുന്നത്.

ബാബുക്കുട്ടൻ വാക്കുട്ടിയെ പൂവ് കൊണ്ട് അടിച്ചുവെന്ന് എം.ജി ശ്രീകുമാർ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കൊച്ചു ഗായകൻ. ഇതിനിടയിൽ എം. ജി ശ്രീകുമാറിനെ കളിയാക്കി ബാബുക്കുട്ടൻ പറഞ്ഞ കമൻറ്റ് വേദിയെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. പാട്ടിനൊപ്പം കുഞ്ഞു ഗായകരുടെ കളി ചിരി തമാശകളും കുസൃതി നിറഞ്ഞ സംസാരവും പാട്ടുവേദിയിലെ സ്ഥിരം കാഴ്ച്ചയാണ്. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും പാട്ടുവേദിയിലുണ്ട്. അമ്പരപ്പിക്കുന്ന പ്രതിഭയുള്ള ഒരു കൂട്ടം കുരുന്നു ഗായകരാണ് മൂന്നാം സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയിരിക്കുന്നത്.

Read More: ‘ഈ ഗാനം എത്ര മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കിയത് 25 വർഷങ്ങൾക്കിപ്പുറമാണ് ‘- വിഡിയോ പങ്കുവെച്ച് ശോഭന

അതേ സമയം മറ്റൊരു എപ്പിസോഡിൽ കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേദികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേദികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേദികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Story Highlights: Babukkuttan funny counters at flowers top singer stage