ഒറ്റനോട്ടത്തിൽ ശോഭന തന്നെ; നടിയുമായി അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി അപര- വിഡിയോ

January 9, 2023

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘ഏപ്രിൽ 18’ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് ശോഭന. മലയാളത്തിലും, തമിഴിലും തെലുങ്കിലും ഒരേസമയം താരപദവിയോടെ നിറഞ്ഞുനിന്ന ശോഭന, നൃത്തരംഗത്തുനിന്നുമാണ് അഭിനയലോകത്തേക്ക് എത്തിയത്. ശോഭനയ്ക്ക് ശേഷം എന്ന് പറയാവുന്ന ഒരു നായികയെ ഇന്നുവരെ മലയാളത്തിന് ലഭിച്ചിട്ടില്ല എന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ, ഇപ്പോഴിതാ, ശോഭനയുമായി അസാധാരണമായ രൂപസാദൃശ്യമുള്ള ഒരു യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

കർണാടിക് ഗായിക ശിവശ്രീ സ്കന്ദയാണ് ശോഭനയുമായുള്ള അസാമാന്യ രൂപസാദൃശ്യവുമായി അമ്പരപ്പിക്കുന്നത്. ശോഭനയുടെ പഴയകാല ലുക്കാണ് വിഡിയോയിൽ ശിവശ്രീ സ്കന്ദയ്ക്ക്. നിരവധി ആളുകൾ നടിയുമായുള്ള സാദൃശ്യം ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്ത് എത്തി. ഗായികയായ ശിവശ്രീ തമിഴ്‌നാട് സ്വദേശിയാണ്. അതോടൊപ്പം നർത്തകിയുമാണ്.

Read Also: കല്യാണ ഫോട്ടോയിൽ സ്വന്തം മുഖം തിരിച്ചറിയാൻ കഴിയാതെ മറവി രോഗം ബാധിച്ച മുതിർന്ന വനിത, എന്നാൽ പിന്നീട് നടന്നത് കണ്ടാൽ കണ്ണ് നിറയും-വിഡിയോ

അതേസമയം, നൃത്തത്തിനും അഭിനയത്തിനും അപ്പുറം ധാരാളം അഭിരുചികളും ഇഷ്ടങ്ങളും കാത്തുസൂക്ഷിക്കുന്ന ആളാണ് ശോഭന.  ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയവുമായി സജീവമാണ് ശോഭന. ധാരാളം വിദ്യാർത്ഥികൾ ശോഭനയുടെ കീഴിൽ നിരവധി നൃത്തരൂപങ്ങൾ അഭ്യസിക്കുന്നുണ്ട്. നൃത്ത വിദ്യാലയത്തിൽ ശ്രദ്ധ ചെലുത്തുന്നതിനാൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള സിനിമകളിൽ മാത്രമേ ശോഭന ഇപ്പോൾ അഭിനയിക്കാറുള്ളു. വരനെ ആവശ്യമുണ്ട് എന്ന സിനിമയുടെ ചിത്രീകരണവും ചെന്നൈയിലേക്ക് മാറ്റിയത് ശോഭന അതിലുണ്ടാകണം എന്ന നിർബന്ധം സംവിധായകനായ അനൂപ് സത്യന് ഉണ്ടായിരുന്നതിനാലാണ്.

Story highlights- shobhana’s doppelganger

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!