ജലദോഷമകറ്റാൻ ചില ഒറ്റമൂലികൾ

January 8, 2023

തണുപ്പ്‌ വന്നാലും പൊടിയടിച്ചാലുമൊക്കെ ഒപ്പം വീട്ടിലെത്തുന്ന അതിഥിയാണ്‌ ജലദോഷം. വൈറസുകളാണ്‌ ജലദോഷത്തിനും മറ്റ്‌ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നത്. ജലദോഷം കൊണ്ടുള്ള അസ്വസ്ഥത ആദ്യം മൂക്കിലാണ്‌ തുടങ്ങുന്നതെങ്കിലും പതുക്കെ ശരീരം മുഴുവന്‍ ഇത്‌ ബാധിക്കും. മൂക്കൊലിപ്പ്‌, ശ്വാസം മുട്ടല്‍, തൊണ്ട വേദന, ചുമ, തലേദന, പനി, ശരീര വേദന എന്നിവയാണ്‌ സാധാരണ ജലദോഷത്തിന്റെ ലക്ഷണള്‍…

ജലദോഷത്തിൽ നിന്നും പലപ്പോഴും മരുന്നുകള്‍ക്ക്‌ പൂര്‍ണമായി ആശ്വാസം നല്‍കാനാവില്ല. അതിനാല്‍ രോഗം വന്നിട്ട്‌ ചികിത്സിക്കുന്നതിനേക്കാള്‍ അത്‌ വരാതെ നോക്കുന്നതാണ്‌ കൂടുതല്‍ ഉചിതം. വിട്ടുമാറാത്ത ജലദോഷത്തിന് പരിഹാരമായി ചില ഒറ്റമൂലികളെ പരിചയപ്പെടാം…

ജലദോഷം തുടങ്ങുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്‌ തൊണ്ടവേദന. തൊണ്ട വേദന അനുഭപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട്‌ വെള്ളത്തില്‍ അല്‍പം ഉപ്പിട്ട്‌ കവിള്‍ കൊള്ളുക. ഇത്‌ തൊണ്ട വേദന കുറയ്‌ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും.

തുമ്മല്‍ അകറ്റാന്‍ ഏറ്റവും നല്ലതാണ് തേന്‍. തേനില്‍ ഡക്സ്ട്രോമിത്തോഫന്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് ചുമ, തുമ്മല്‍, ജലദോഷം എന്നിവ അകറ്റാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ തേനില്‍ അല്‍പം നാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് തുമ്മല്‍ ശമിക്കാന്‍ സഹായിക്കും.

ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്ത്, തിളപ്പിച്ച്‌ നേര്‍ പകുതിയാക്കി കഴിച്ചാല്‍ ജലദോഷം, ചുമ, എന്നിവ ശമിക്കും.

ഒൗഷധ​ഗുണങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് പുതിനാച്ചെടി. രണ്ട് സ്പൂണ്‍ പുതിനയിലയുടെ നീരും ഒരു നുള്ള കുരുമുളകും അല്‍പം തേനും ചേര്‍ത്ത് കഴിച്ചാല്‍ തുമ്മല്‍ കുറയ്ക്കാനാകും.

Read Also: അന്ന് ആക്രാന്തത്തോടെ ഷവർമയും മയോണൈസും കഴിച്ചു, ജീവൻ രക്ഷിക്കാൻ വേണ്ടി വന്നത് 70000 രൂപ- അനുഭവം പങ്കുവെച്ച് അൽഫോൺസ് പുത്രൻ

ജലദോഷം, ചുമ എന്നിവ അകറ്റാന്‍ ഏറ്റവും നല്ലതാണ് ഇഞ്ചി. ആദ്യം ഇഞ്ചി നന്നായി കഴുകിയ ശേഷം ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. വെള്ളത്തിലിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കുടിക്കുക

Story highlights- Some herbs to cure colds

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!