ട്രെയിൻ നീങ്ങുന്നത് നിരന്നിരിക്കുന്ന പച്ചക്കറി കുട്ടകളുടെ മുകളിലൂടെ; തായ്‌ലൻഡിലെ വേറിട്ടൊരു തീവണ്ടി കാഴ്ച

January 25, 2023

സാമൂഹികവും സംസ്കാരികവുമായ മാറ്റങ്ങൾ ഓരോ നാട്ടിലുമുണ്ട്. നമ്മുടെ നാട്ടിലെ ചില കാര്യങ്ങൾ വിദേശികൾക്ക് അത്ഭുതമായിരിക്കാം. തിരിച്ചും അങ്ങനെ തന്നെ. ഒരു നാട്ടിൽ ചെല്ലുമ്പോൾ ഒരു വിനോദസഞ്ചാരിക്ക് അവർ സന്ദർശിക്കുന്ന ഒരു രാജ്യത്തിനെക്കുറിച്ച് അറിയാനുള്ള ഏറ്റവും നല്ല മാർഗമാണ് മാർക്കറ്റുകൾ. ഷൊപ്പ്പിംഗ് മാളുകളും മാർക്കറ്റുകളുമെല്ലാം ഇങ്ങനെ ആളുകൾ സന്ദർശിക്കാറുണ്ട്. എന്നാൽ, ചില സ്ഥലങ്ങൾ എങ്ങനെയാണ് മാർക്കറ്റുകൾ വേറിട്ട രീതിയിൽ ആളുകളിലേക്ക് എത്തിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രത്യേകിച്ച് തായ്‌ലൻഡ് പോലുള്ള ഒരു നാട്.

ഇന്ത്യക്കാർക്ക് ചിന്തിക്കാൻ പറ്റാത്ത ഒരു മാർക്കറ്റാണ് അവിടെ നിലവിലുള്ളത്. ഷോപ്പിംഗ് പ്ലാനുകളോടെ ആളുകൾ സന്ദർശിക്കുന്ന സ്ഥലമല്ല റെയിൽവേ ട്രാക്ക്. എന്നിരുന്നാലും, തായ്‌ലൻഡിലെ സമുത് സോങ്‌ഖ്‌റാം പ്രവിശ്യയിലുള്ള മെയ്‌ക്‌ലോംഗ് റെയിൽവേ സ്റ്റേഷൻ, യാത്രയെക്കാളേറെ ഒരു വലിയ വിനോദസഞ്ചാര കേന്ദ്രമാണ്. കാരണം ഇത് റെയിൽവേ ട്രാക്കുകൾക്ക് അരികിൽ സജ്ജീകരിച്ചിരിക്കുന്ന ഹൂപ്പ് റോം മാർക്കറ്റിന്റെ താവളമാണ്.

Read Also: ഒഴുക്കോടെ വായിക്കും, ഏഴുഭാഷകളിൽ 100 ​​വരെ എണ്ണും- ഈ മൂന്നുവയസുകാരൻ ആള് ചില്ലറക്കാരനല്ല!

തായ്‌ലൻഡ് ടൂറിസത്തിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, 100 മീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന മാർക്കറ്റ് എല്ലാ ദിവസവും 12 മണിക്കൂർ, രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുന്നു. സീഫുഡ്, പച്ചക്കറികൾ, പഴങ്ങൾ, മാംസങ്ങൾ, മറ്റ് പലതരം സാധനങ്ങൾ എന്നിവ വിൽക്കുന്ന ഒരു മാർക്കറ്റാണ് ഹൂപ്പ് റോം എന്ന് പറയുന്നത്. ഒരു ട്രെയിൻ വരുമ്പോഴോ ഒരു സിഗ്നൽ മുഴങ്ങുമ്പോഴോ കച്ചവടക്കാർ അവരുടെ എല്ലാ സാധനങ്ങളും സഹിതം മാറ്റേണ്ടി വരുന്നു എന്നത് ബിസിനസ്സ് കഠിനമക്കാറുണ്ട് . ട്രെയിൻ കടന്നുപോകുമ്പോൾ വീണ്ടും ട്രാക്ക് മാർക്കറ്റായി മാറ്. ഇത് കാണാനായി മാത്രം ഒട്ടേറെ ആളുകൾ ഇങ്ങോട്ടേക്ക് എത്താറുണ്ട്.

Story highlights- Thailand has a food market set on railway tracks