സ്വർണ്ണത്തിന്റെ നിഗൂഢ സഞ്ചാരങ്ങളുടെ കഥയുമായി ‘തങ്കം’- നാളെ മുതൽ തിയേറ്ററുകളിൽ

January 25, 2023

ചരിത്രാതീത കാലം മനുഷ്യ വര്‍ഗ്ഗം കൈയ്യാളുന്ന വിലപിടിപ്പുള്ള ലോഹമായ തങ്കത്തിന്‍റെ പല വഴിയുള്ള സഞ്ചാരങ്ങളുടെ കഥയുമായി ‘തങ്കം’ നാളെ മുതൽ തിയറ്ററുകളിലെത്തുകയാണ്. ഏറെ നിഗൂഢവും ദുരൂഹമായതുമായ കഥാവഴിയാണ് സിനിമയുടേതെന്ന് വെളിവാക്കുന്ന ട്രെയിലർ ചിത്രം ഒരു ക്രൈം ഡ്രാമയാണെന്ന സൂചന നൽകിയിട്ടുണ്ട്. ശ്യാം പുഷ്കരൻ ‘ജോജി’ക്ക് ശേഷം ഒരുക്കിയിരിക്കുന്ന തിരക്കഥ, സഹീദ് അറാഫത്തിന്‍റെ സംവിധാനം, ബിജു മേനോന്‍റേയും വിനീത് ശ്രീനിവാസന്‍റേയും സാന്നിധ്യം. എന്തുകൊണ്ടും ഒരു മസ്റ്റ് വാച്ചാണ് ‘തങ്കം’.

ഭാവന സ്റ്റുഡിയോസിൽ നിന്നും ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘തങ്കം’. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

ബിജു മേനോനും വിനീത് ശ്രീനിവാസനും പുറമെ അപർണ ബാലമുരളിയും ഗിരീഷ് കുൽക്കർണിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സിനിമയുടേതായിറങ്ങിയ ട്രെയിലറും പാട്ടും ഇതിനകം യൂട്യൂബിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ എഴുപതോളം ലൊക്കേഷനുകളിലായാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്.

കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, ഇന്ദിര പ്രസാദ് തുടങ്ങിയവരാണ് ‘തങ്ക’ത്തിലുള്ള മറ്റ് പ്രധാന താരങ്ങൾ. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയുടെ ഭാഗമായിട്ടുണ്ട്. ഗൗതം ശങ്കറാണ് ഛായാഗ്രഹണം, ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറും നിർവ്വഹിച്ചിരിക്കുന്നു.

Read also: ഒഴുക്കോടെ വായിക്കും, ഏഴുഭാഷകളിൽ 100 ​​വരെ എണ്ണും- ഈ മൂന്നുവയസുകാരൻ ആള് ചില്ലറക്കാരനല്ല!


ആക്‌ഷൻ സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്യൂം ഡിസൈൻ മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ് ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ബെന്നി കട്ടപ്പന ജോസ് വിജയ്, കോ ഡയറക്ടർ പ്രിനീഷ് പ്രഭാകരൻ എന്നിവരാണ്.

Story highlights- thankam movie releasing tomorrow