ലഡാക്കിലെ മഞ്ഞുമലകൾക്കിടയിൽ നിന്നും നൃത്തവുമായി രണ്ടു പെൺകുട്ടികൾ- വിഡിയോ
ക്വില എന്ന ചിത്രവും ഗാനങ്ങളും സിനിമാപ്രേമികൾക്കിടയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ‘ഘോഡെ പേ സവാർ’ എന്ന ഗാനത്തിന് ചുവടുവച്ച് ധാരാളം ആളുകൾ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, ഈ ഗാനത്തിന് മഞ്ഞുമലകൾക്കിടയിൽ നിന്ന് ചുവടുവയ്ക്കുകയാണ് രണ്ടു പെൺകുട്ടികൾ. പണ്ട്‌സോക് വാങ്‌മോ, പദ്മ ലാമോ എന്നിങ്ങനെ രണ്ടു പെൺകുട്ടികളാണ് നൃത്തം ചെയ്യുന്നത്. പരമ്പരാഗത വേഷവിധാനം ധരിച്ച ഇവർ മനോഹരമായി നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം. ഇവരുടെ കൊറിയോഗ്രാഫി നന്നായി സമന്വയിപ്പിച്ചതും തികച്ചും ആകർഷകവുമാണ്.
ഒട്ടേറെ ആളുകൾ ഈ ഗാനത്തിന് ചുവടുവെച്ചിരുന്നു. നടി അഹാന കൃഷ്ണയും ഈ ഗാനം ഏറ്റെടുത്തിരുന്നു. അതേസമയം, അടുത്തിടെ രണ്ടു പെൺകുട്ടികൾ മേളത്തിനൊപ്പം ചുവടുവെച്ചതും ശ്രദ്ധനേടിയിരുന്നു. ഇരുവരും ധോൾ ബീറ്റുകൾക്കൊപ്പം ചുവടുവയ്ക്കുന്ന വിഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. വിഡിയോയിൽ പെൺകുട്ടികളിലൊരാൾ എഴുന്നേറ്റ് നിന്ന് ധോൾ ബീറ്റുകൾക്ക് ചുവടുവയ്ക്കുന്നത് കാണാം. സംഗീതം ഉച്ചത്തിലാകുമ്പോൾ, തന്നോടൊപ്പം ചേരാൻ മുതിർന്ന കുട്ടി കൊച്ചുകുട്ടിയെ വിളിക്കുന്നു. സന്തോഷകരമായ ഈ കാഴ്ച ഇപ്പോൾ 40 ലക്ഷത്തിലധികം ലൈക്കുകളും 40 ദശലക്ഷത്തിനടുത്ത് കാഴ്ചകളും നേടിയിരിക്കുകയാണ്.
Godhey pe sawar cover dance by puntsok wangmo & Padma lamo
— Jigmat Ladakhi 🇮🇳 (@nontsay) January 15, 2023
All the way from Ladakh ❣️ pic.twitter.com/wQBqVbSUjq
രസകരവും കൗതുകം നിറയ്ക്കുന്നതുമായ വിഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. വളരെ വേഗത്തില്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ കാഴ്ചകള്‍ എന്നും നാം വിശേഷിപ്പിയ്ക്കുന്നതും.
Story highlights- Two women dance to Qala song Ghodey Pe Sawaar amid snow