ശ്രിധക്കുട്ടി പാടിയ സമയത്ത് പാട്ടുവേദിയിലേക്ക് വന്ന അപ്രതീക്ഷിതമായ ഫോൺ കോൾ…

January 11, 2023

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിക്ക് ഏറെ പ്രിയപ്പെട്ട കുഞ്ഞു ഗായികയാണ് ശ്രിധക്കുട്ടി. ഇപ്പോൾ ഈ കുഞ്ഞു മോളുടെ ഒരു പ്രകടനമാണ് വേദിയുടെ മനസ്സ് കവരുന്നത്. ‘കാബൂളിവാല’ എന്ന ചിത്രത്തിലെ “തെന്നൽ വന്നതും പൂവുലഞ്ഞുവോ..” എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രിധ വേദിയിൽ ആലപിച്ചത്. എസ്.പി വെങ്കടേഷ് സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ബിച്ചു തിരുമലയാണ്. മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര പാടി അനശ്വരമാക്കിയ ഈ ഗാനമാണ് ശ്രിധ വേദിയിൽ ആലപിച്ചത്.

എന്നാൽ കൊച്ചു ഗായിക പാടി തീർന്നതിന് ശേഷം വേദിയിലേക്ക് വന്ന ഒരു അപ്രതീക്ഷിത ഫോൺ കോളാണ് പിന്നീട് ശ്രദ്ധേയമായത്. ശ്രിധയുടെ ആലാപനത്തെ പറ്റിയുള്ള അഭിപ്രായം പങ്കുവെച്ചതിന് ശേഷം എം.ജി ശ്രീകുമാർ ഗാനത്തിന് സംഗീതമൊരുക്കിയ എസ്.പി വെങ്കടേഷിനെ വിളിക്കുകയായിരുന്നു. അതിന് ശേഷം അദ്ദേഹം തന്നെ ഈ ഗാനം ആലപിക്കുകയും ചെയ്‌തു. വീണ്ടും മലയാളത്തിൽ സംഗീതം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം അടുത്ത് തന്നെ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലേക്ക് എത്താൻ ശ്രമിക്കാമെന്നും ഉറപ്പ് കൊടുത്തു.

Read More: പെൺകുട്ടിയായി ജനിച്ചതിനാൽ അച്ഛൻ ഉപേക്ഷിച്ചുപോയി, ഭാവിയിൽ സംസാരിക്കാനാകുമോ എന്ന് ഡോക്ടർമാർ സംശയിച്ച കുരുന്ന്- പ്രതിബന്ധങ്ങളെ തരണംചെയ്ത് പാട്ടുവേദിയിലെത്തിയ ശ്രിഥക്കുട്ടി!

അതേ സമയം അതിശയകരമായ ആലാപനത്തിനൊപ്പം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ കൊച്ചു ഗായകരുടെ കളിചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.

Story Highlights: Unexpected phone call after sridha’s performance