സാരിയുടുത്ത് റോപ് സൈക്ലിംഗ് നടത്തി അറുപത്തിയേഴുകാരി- വിഡിയോ
ചെറുപ്പത്തിൽ ഭയംകൊണ്ട് അകറ്റിനിർത്തി പലകാര്യങ്ങളും ആളുകൾ മുതിർന്നു കഴിയുമ്പോൾ ഒന്ന് പരീക്ഷിച്ചുനോക്കാറുണ്ട്. പലപ്പോഴും ആളുകൾ അവരുടെ വാർധക്യത്തിൽ സാഹസിക വിനോദങ്ങളും മറ്റും പരീക്ഷിക്കാറുണ്ട്. പ്രായമൊരു തടസമാകാറില്ല ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ.
അറുപതുകഴിഞ്ഞാൽ പിന്നെ ആളുകൾ അകന്നു നിൽക്കുന്ന സാഹസികതകൾ അനായാസം ചെയ്യുന്നവരെ കാണാം. അടുത്ത കാലത്ത് നമ്മൾ സമൂഹമാധ്യമങ്ങളിൽ കണ്ട എല്ലാ കഥകൾക്കും പിന്നിൽ പ്രായം ഒന്നിനും അതിരല്ല എന്ന പ്രത്യേകതയുണ്ട്. ഇപ്പോഴിതാ, സാരിയുടുത്ത് റോപ് സൈക്ലിംഗ് നടത്തുന്ന അറുപത്തിയേഴുകാരിയുടെ വിഡിയോ ശ്രദ്ധ നേടുകയാണ്.
മഞ്ഞസാരി ധരിച്ച് റോപ്പ് സൈക്കിൾ ചവിട്ടുന്ന 67കാരിയെ വിഡിയോയിൽ കാണാം. അവർ ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ഹെൽമെറ്റും സുരക്ഷാ ഉപകരണങ്ങളും ധരിച്ചാണ് നിലത്ത് നിന്ന് ഗണ്യമായ ഉയരത്തിൽ സൈക്കിൾ ഓടിക്കുന്നത്. ‘എനിക്ക് പേടിയില്ല മകനേ, ഞാൻ സൈക്കിൾ ചവിട്ടാം. നീ എന്റെ കൂടെ വന്നാൽ മതി. 67-ാം വയസ്സിൽ ആ സ്ത്രീ അവരുടെ ആഗ്രഹം നിറവേറ്റാൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങൾ അത് നിറവേറ്റി’- വീഡിയോ അടിക്കുറിപ്പ് ഇങ്ങനെ.. കേരളത്തിലാണ് ഈ ഹൃദ്യമായ സംഭവം.
മുൻപും സമാനമായ ഒരു സംഭവം ശ്രദ്ധേയമായിരുന്നു. പാലക്കാട്ടുള്ള ഒരു പാർക്കിൽ യാതൊരു ഭയവുമില്ലാതെ സിപ്ലൈൻ ചെയ്തത് 72 കാരിയായ ഒരു മുത്തശ്ശിയാണ്. പാർക്കിൽ നടക്കാനിറങ്ങിയതാണ് മുത്തശ്ശി. സിപ്ലൈൻ കണ്ടപ്പോൾ പരീക്ഷിച്ചുനോക്കാം എന്നായി കക്ഷി. പലരും പേടിയോടെ നോക്കിനിന്നപ്പോൾ ധൈര്യപൂർവ്വം മുത്തശ്ശി സ്വന്തമായി സവാരി പൂർത്തിയാക്കാൻ പ്ലാറ്റ്ഫോമിലേക്ക് കയറി.
Read Also: അറുപതുകളിലും പ്രായം തളർത്താത്ത ചുവടുകളുമായി ദമ്പതികൾ-മനോഹരമായ വിഡിയോ
സേഫ്റ്റി ഗിയർ ഉപയോഗിച്ച് സീറ്റിൽ കേരളസാരീ ഉടുത്ത് ഇരിക്കുമ്പോൾ സന്തോഷവതിയാണ് ഈ മുത്തശ്ശി. ‘എനിക്ക് ഒട്ടും ഭയമില്ല…എനിക്കത് ഇഷ്ടപ്പെട്ടു. ഇത് രസകരമായിരുന്നു, എന്നാണ് സവാരിക്ക് ശേഷം മുത്തശ്ശി പറഞ്ഞത്. ‘യാത്ര പ്രേമികൾ’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പാറു അമ്മ എന്ന മുത്തശ്ശിയാണ് വിഡിയോയിൽ ഉള്ളത്.
Story highlights- 67-year-old woman in saree does rope cycling