‘ആളുകളെക്കാൾ വളർത്തുമൃഗങ്ങളെ തെരഞ്ഞെടുക്കുന്നയാൾ..’- ഭാവനയെക്കുറിച്ച് ഹൃദ്യമായ കുറിപ്പുമായി ചന്ദുനാഥ്‌

February 1, 2023

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ അരങ്ങേറ്റം. നീണ്ട ഇടവേളയ്ക്ക് ശേഷം നിരവധി സിനിമകളുമായി മലയാളത്തിൽ സജീവമാകുകയാണ് നടി.

ഇപ്പോഴിതാ, പുതിയ സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് ഭാവന. ചിത്രീകരണം പൂർത്തിയാക്കിയ ഭാവനയ്ക്ക് വേണ്ടി ഒരു ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹതാരമായ ചന്ദുനാഥ്‌. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധ നേടിയ നടനാണ് ചന്ദുനാഥ്‌. ‘പതിനെട്ടാം പടി’യിൽ മമ്മൂട്ടിയുടെ സഹോദരനായി വേഷമിട്ട താരം ഇപ്പോൾ മോഹൻലാലിനൊപ്പം റാം എന്ന ചിത്രത്തിലും വേഷമിട്ടിരുന്നു.

ചന്ദുനാഥിന്റെ വാക്കുകൾ ഇങ്ങനെ, ‘ഒരു മനുഷ്യന് പ്രകടിപ്പിക്കാൻ കഴിയുന്ന ഏറ്റവും ധീരമായ കാര്യം അവന്റെ/അവളുടെ പുഞ്ചിരി/ചിരി ആണ്. ഈ മിടുക്കിയായ ഭാവനയ്‌ക്കൊപ്പം ജോലി ചെയ്യുന്നത് വളരെ രസകരമായിരുന്നു. അവൾ ആളുകളെക്കാൾ വളർത്തുമൃഗങ്ങളെ ശക്തമായി തിരഞ്ഞെടുക്കുമെങ്കിലും, ഹൃദയം മനുഷ്യത്വ പൂർണമാണ്. ‘അപ്പൂപ്പൻ & ബോയ്സ്’ എപ്പിസോഡുകളിലും ബ്രേക്ക് ടൈം ഗോസിപ്പുകളിലും ഉച്ചത്തിലുള്ള ചിരിയിലും ഒരുമിച്ച് ട്രിപ്പ് ചെയ്യുന്നത് നമുക്ക് നഷ്ടമാകും. വീണ്ടും കണ്ടുമുട്ടുന്നത് വരെ, വിട സുഹൃത്തേ..’.

Read Also: ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ

ഭാവനയും ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടുവെച്ചിട്ടുണ്ട്. നടൻ അനു മോഹനും സിനിമയിൽ ഭാവനയ്‌ക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയം കവർന്നു. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. 2018ൽ വിവാഹിതയായ ഭാവനയുടെ ഭർത്താവ് നവീൻ, കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ്. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Story highlights- actor chandhunadh about bhavana