ഇന്ത്യൻ പുരുഷ സങ്കല്പങ്ങളുടെ നേർരൂപമായി ആദിത്യ അയ്യർ- ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പിറന്ന യുവാവിന് ആരാധകരേറുന്നു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ സമൂഹത്തിന്റെ വലിയൊരു ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെ AIയുടെ അനന്ത സാദ്ധ്യതകൾ വളരെയേറെ ചർച്ചയാകുന്നുണ്ട്. AI യുടെ സൃഷ്ടിയാണെന്ന് വെളിപ്പെടുത്തിയ ഒരു യുവാവിന്റെ പുതിയ പ്രൊഫൈൽ ഇപ്പോൾ ജനപ്രീതി നേടുകയാണ്. ആളുകൾ ഇപ്പോൾ സോഷ്യൽ മീഡിയയെ അമിതമായി ആശ്രയിക്കുന്നതിനാൽ, AI സൃഷ്ടിച്ച മനുഷ്യൻ ഇപ്പോൾ ഓൺലൈനിൽ ആരാധകരെ നേടുകയാണ്.
ആദിത്യ അയ്യർ എന്നാണ് ഈ പ്രൊഫൈലിന്റെ പേര്. വളരെക്കാലം മുൻപ് സൃഷ്ടിച്ചതാണ് ഈ അക്കൗണ്ട്. എന്നാൽ, ഫെബ്രുവരി ആദ്യമാണ് ഈ അക്കൗണ്ടിൽ ആദ്യത്തെ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം എത്തിയതോടെ കാലക്രമേണ ഈ യുവാവിന്റെ ആരാധകർ വളർന്നു.
ആദിത്യ അയ്യർ എന്ന അക്കൗണ്ട് ഓൺലൈനിൽ എത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആളുകൾ “കൃത്രിമ” മനുഷ്യനെ കണ്ടുപിടിക്കാൻ തുടങ്ങുകയും ചെയ്തു.മികച്ച താടിയെല്ലും പേശീബലവുമുള്ള ഒരു ഉത്തമ ഇന്ത്യൻ പുരുഷനായാണ് അയ്യർ സങ്കൽപ്പിക്കപ്പെടുന്നത്. പൂർണ്ണവളർച്ചയെത്തിയ,നന്നായി പരിപാലിക്കുന്ന മുഖരോമങ്ങളും ആദിത്യ അയ്യർ എന്ന യുവാവിന് നൽകിയിരിക്കുന്നു. ആദിത്യ പാചകം ചെയ്യുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
ഈ ഐഡിയൽ മനുഷ്യന്റെ പിന്നിൽ ആരാണെന്ന് ആശ്ചര്യപെടുന്നവരാണ് അധികവും. പുതിയ മാർക്കറ്റിംഗ് കാമ്പെയ്നിന്റെ ഭാഗമായി ഭാരത് മാട്രിമോണി എന്ന മാച്ച് മേക്കിംഗ് സൈറ്റാണ് ഈ പ്രൊഫൈലും മനുഷ്യനേയുംസൃഷ്ടിച്ചത്. പ്രൊഫൈലിലെ എല്ലാ ചിത്രങ്ങളും ഒരു AI യുടെ സഹായത്തോടെ സൃഷ്ടിച്ചതാണ് കൂടാതെ എല്ലാ അടിക്കുറിപ്പുകളും chatGPT വഴിയാണ് ടൈപ്പ് ചെയ്യുന്നത്. ഈ കൃത്രിമ മനുഷ്യൻ ഇൻസ്റ്റാഗ്രാമിലും ജനപ്രീതി നേടി. നിലവിൽ വെറും 26 പോസ്റ്റുകളുള്ള ഈ പ്രൊഫൈലിന് 10K ഫോളോവേഴ്സ് ഉണ്ട്.
എന്തായാലും വിമർശനങ്ങളും ഉയരുന്ന വേളയിൽ ഭാരത് മാട്രിമോണി ഒരു തികഞ്ഞ വ്യക്തിയെ കണ്ടെത്താനുള്ള ആളുകളുടെ പ്രതീക്ഷകൾ ഉയർത്താൻ നോക്കുന്നില്ല.പകരം AI- യ്ക്ക് മാത്രമേ അത്തരമൊരു തികഞ്ഞ വ്യക്തിയെ സൃഷ്ടിക്കാൻ കഴിയൂ എന്ന് തെളിയിക്കുകയാണ്.
Story highlights- AI-Generated ‘Man’ Wins The Hearts