‘മമ്മ എനിക്ക് സ്പെഷ്യലാണ്, എന്തുകൊണ്ടെന്നാൽ..’- സുപ്രിയയ്ക്ക് അല്ലിയുടെ കത്ത്
മലയാളികളുടെ പ്രിയ താരകുടുംബമാണ് പൃഥ്വിരാജ് സുകുമാരന്റേത്. ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോനും ആളുകൾക്ക് പ്രിയങ്കരിയാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും സുപ്രിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൾ അലംകൃത എഴുതിയ കത്ത് പങ്കുവയ്ക്കുകയാണ് സുപ്രിയ.
സ്കൂളിൽ അമ്മയ്ക്ക് ഒരു സൗഹാർദ കത്ത് എഴുതുക എന്ന ആക്ടിവിറ്റിയുടെ ഭാഗമായാണ് അലംകൃത സുപ്രിയക്ക് കത്തെഴുതിയിരിക്കുന്നത്. ‘പ്രിയപ്പെട്ട അമ്മയ്ക്ക്..’അമ്മ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്, കാരണം.. വൊക്കാബുലറിയിലും പ്രൊനൗൻസിയേഷനിലും ‘അമ്മ സൂപ്പറാണ്. യുനോ പോലുള്ള ഗെയിമുകളിലും ‘അമ്മ മിടുക്കിയാണ്. നമ്മൾ പഴങ്ങളും പച്ചക്കറികളും വാങ്ങാൻ പോകുന്നതും ടോയ് ഷോപ്പിലും ബുക്ക് സ്റ്റോറിലും പോകുന്നതും ഞാൻ വളരെയധികം ആസ്വദിക്കുന്നുണ്ട്. ഞാൻ അമ്മയെ സ്നേഹിക്കുന്നു..’- അലംകൃത കുറിക്കുന്നു.
സിനിമയിൽ സജീവ താരമായ പൃഥ്വിരാജ്- സുപ്രിയ ദമ്പതികളെക്കാൾ സമൂഹമാധ്യമങ്ങളിൽ താരം മകൾ അലംകൃതയാണ്. അലംകൃതയുടെ രസകരമായ വിശേഷങ്ങളൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കൊറോണ വൈറസിനെ കുറിച്ച് അലംകൃത തയ്യാറാക്കിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതുപോലെ, ചില നിർദേശങ്ങളും അലംകൃത ഒരുക്കിയത് സുപ്രിയ പങ്കുവെച്ചിരുന്നു.
Read Also: സംസ്ഥാനത്ത് ഇന്നു മുതൽ വൈദ്യുതി ചാർജ്ജ് വർധന പ്രാബല്യത്തിൽ
എല്ലാ കുട്ടികളെയും പോലെ മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്ന ആഗ്രഹമാണ് അല്ലിയും കുറിച്ചിരിക്കുന്നത്. എന്നാൽ നിബന്ധനകൾ രസകരമാണ്. വീട്ടിൽ താമസിക്കണമെങ്കിൽ അമ്മയും അച്ഛനും ഫോൺ ഉപയോഗിക്കരുത്, വെറുതെ ചുറ്റും നോക്കിയിരിക്കരുത് എന്നൊക്കെയാണ് അല്ലി എഴുതിയിരിക്കുന്നത്. ഏറ്റവും രസകരം അച്ഛനും അമ്മയും ചെയ്യേണ്ട കാര്യങ്ങളാണ്.എന്നെത്തന്നെ നോക്കിയിരിക്കണം, എനിക്ക് വേണ്ടി നിർത്താതെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാണ് അലിയുടെ നിർദേശങ്ങൾ.
Story highlights- alamkritha’s sweet letter to supriya menon