“ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്‌..”; മുണ്ട് മടക്കിക്കുത്തി അനശ്വര രാജൻ, ചിത്രങ്ങൾ വൈറലാവുന്നു

February 11, 2023

28 വർഷങ്ങൾക്ക് ശേഷം സ്‌ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് മോഹൻലാൽ ചിത്രത്തിന്റെ റീ റിലീസിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സ്‌ഫടികത്തിലെ ആടുതോമ. മലയാള സിനിമയിലെ ക്ലാസ്സിക്കാണ് സ്‌ഫടികം. സ്‌ഫടികം തിയേറ്ററിൽ കാണാൻ കഴിയാതിരുന്ന പുതിയ തലമുറയ്ക്ക് വേണ്ടി കൂടിയാണ് ചിത്രം വീണ്ടുമെത്തിക്കുന്നതെന്ന് നേരത്തെ സംവിധായകൻ ഭദ്രൻ പറഞ്ഞിരുന്നു.

ഇപ്പോൾ സ്‌ഫടികത്തിന്റെ ഹോർഡിങ്ങിന് മുൻപിൽ മുണ്ട് മടക്കി കുത്തി റെയ്ബാൻ ഗ്ലാസ് വെച്ച് നിൽക്കുന്ന അനശ്വര രാജന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സിനിമയിലെ ഡയലോഗ് കുറിച്ച് കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. “ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്‌..ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും..മണിയാ..പോ..”- ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് അനശ്വര ഫേസ്ബുക്കിൽ കുറിച്ചു.

Read More: ഇത് കോഴിക്കോടുകാരുടെ സ്നേഹം; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ആദ്യ ഭാഗത്തിന് സമാനതകളില്ലാത്ത വരവേൽപ്പ്, ഇനി രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ്

അതേ സമയം മോഹൻലാൽ തന്നെയാണ് നേരത്തെ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. “എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകമെമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 ന് സ്‌ഫടികം 4k Atmos എത്തുന്നു. ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്… ‘അപ്പോൾ എങ്ങനാ… ഉറപ്പിക്കാവോ?.’- മോഹൻലാൽ കുറിച്ചു. പുതിയ പോസ്റ്ററും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. സ്‌ഫടികം വീണ്ടും റിലീസ് ചെയ്യാൻ പതിനായിരക്കണക്കിന് ആളുകളുടെ കത്തുകളും അഭ്യർത്ഥനകളും ഉണ്ടായിരുന്നെന്ന് ഭദ്രൻ പറഞ്ഞിരുന്നു.

Story Highlights: Anaswara rajan sphadikam pics