ആശുപത്രിയിലായ അമ്മയുടെ ഫോട്ടോയ്ക്ക് ഉമ്മ നൽകി ഒരു കുഞ്ഞു മോൻ-ഹൃദ്യമായ വിഡിയോ

February 4, 2023

ഒട്ടേറെ സമയം ഫോണിലും സമൂഹമാധ്യമങ്ങളിലും ചിലവഴിക്കുന്നവരാണ് നമ്മൾ. അത് കൊണ്ട് തന്നെ മനസ്സിന് സന്തോഷം പകരുന്ന നിമിഷങ്ങളാണ് നമ്മൾ കാണാനും പങ്കുവെയ്ക്കാനും ആഗ്രഹിക്കുന്നത്. സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശം പകർന്ന് നൽകി പങ്കുവെയ്ക്കപ്പെടുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറാറുണ്ട്. പലപ്പോഴും മനസ്സ് നിറയ്ക്കുന്ന ഇത്തരം വിഡിയോകൾ ആളുകൾ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

അമ്മയെ കാണാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന ഒരു കുഞ്ഞു മോൻറെ വിഡിയോയാണിത്. കഴിഞ്ഞ മൂന്ന് ദിവസമായി അവന്റെ അമ്മ ആശുപത്രിയിലാണ്. അതിന് ശേഷം അമ്മയുടെ ഒരു ഫോട്ടോ കാണുമ്പോഴുള്ള അവന്റെ പ്രതികരണമാണ് മനസ്സ് കവരുന്നത്. ഫോട്ടോ കണ്ട് ചിരിക്കുന്ന അവൻ ഒടുവിലൊരു ഉമ്മയും നൽകുന്നു. സമൂഹമാധ്യമങ്ങളിൽ ആളുകളുടെ മനസ്സ് നിറയ്ക്കുകയാണ് ഈ കുഞ്ഞു മോൻ.

Read More: ‘കാല’ത്തിന്റെ ‘പദയാത്ര’ കടന്ന് ജോബ് കുര്യൻ കോഴിക്കോടിന്റെ മണ്ണിലെത്താൻ ഇനി ആറ് നാളുകൾ; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഫെബ്രുവരി 9 ന്

മനസ്സ് തൊടുന്ന ഇത്തരം നിരവധി വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. നേരത്തെ ഒരമ്മയുടെയും കുഞ്ഞിന്റെയും ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ആളുകൾ ഏറ്റെടുത്തിരുന്നു. ഈ അമ്മ തന്റെ കുഞ്ഞിനെ സൈക്കിളിൽ കൊണ്ട് പോവാൻ സ്വീകരിച്ചിരിക്കുന്ന മാർഗമാണ് വിഡിയോയെ ശ്രദ്ധേയമാക്കുന്നത്. സൈക്കിളിൽ കുഞ്ഞിനായി അമ്മ കസേരയിൽ പിൻസീറ്റ് ഒരുക്കിയിരിക്കുകയാണ്. സൈക്കിളിന്റെ പിൻഭാഗത്തുള്ള പ്രത്യേക കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിൾ ചവിട്ടുന്നത്. ചെറിയ പ്ലാസ്റ്റിക് കസേരയാണ് സീറ്റായി ഉപയോഗിച്ചിരിക്കുന്നത്. വളരെ സൗകര്യത്തോടെ സൈക്കിൾ യാത്ര ആസ്വദിക്കുകയാണ് അമ്മയും കുഞ്ഞും. സന്തോഷത്തോടെ കുഞ്ഞ് പിറകിലിരിക്കുന്നതും വിഡിയോയിൽ കാണാം.

Story Highlights: Baby boy kisses photo of mother who is in hospital