‘കാല’ത്തിന്റെ ‘പദയാത്ര’ കടന്ന് ജോബ് കുര്യൻ കോഴിക്കോടിന്റെ മണ്ണിലെത്താൻ ഇനി ആറ് നാളുകൾ; ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ ഫെബ്രുവരി 9 ന്

February 3, 2023

കലകളുടെയും സംഗീതത്തിന്റെയും പറുദീസയായ കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുകയാണ്. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകളും പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ എന്നിവരും ചേർന്നാണ് സംഗീത വിരുന്നൊരുക്കുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും.

സംഗീത നിശയിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നാണ് ജോബ് കുര്യന്റെ ലൈവ് പെർഫോമൻസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് ജോബ് കുര്യൻ. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ഒരു പിടി മികച്ച ഗാനങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ ജോബ് പക്ഷേ മലയാള സ്വതന്ത്ര സംഗീത ലോകത്താണ് ഏറെ പ്രശസ്‌തി നേടിയത്. യുവാക്കളുടെ ഹരമായി മാറിയിട്ടുള്ള ജോബിന്റെ സംഗീതത്തിനായി കോഴിക്കോട് ഒരുങ്ങുകയാണ്.

കഴിഞ്ഞ 13 വർഷമായി മലയാള സ്വതന്ത്ര സംഗീത ലോകത്തും ചലച്ചിത്ര പിന്നണി ഗാനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണ് ജോബ് കുര്യൻ. റിയാലിറ്റി ഷോയിലൂടെ സംഗീത രംഗത്തേക്കെത്തിയ ജോബ് നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. യുവാക്കൾക്കിടയിൽ വലിയ ഹിറ്റായ ഒട്ടേറെ സ്വന്തന്ത്ര ഗാനങ്ങളും ആൽബങ്ങളും ഗായകൻ പുറത്തിറക്കിയിട്ടുണ്ട്. ‘ജോബ് കുര്യൻ ലൈവ്’ എന്ന ലൈവ് ഷോയിലൂടെയാണ് ഇന്ന് ഗായകൻ സംഗീത പ്രേമികളിൽ ആവേശം നിറയ്ക്കുന്നത്.

Read More: നമുക്ക് അടിച്ചുപൊളിക്കാം..- ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിലേക്ക് സംഗീതപ്രേമികളെ ക്ഷണിച്ച് തൈകൂടം ബ്രിഡ്ജ്

അതേ സമയം കോഴിക്കോട് നടക്കുന്ന ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിൽ’ അവിയലും തൈകൂടം ബ്രിഡ്‌ജും ഗൗരി ലക്ഷ്‌മിയും ജോബ് കുര്യനും സംഗീതത്തിന്റെ ആവേശ ലഹരി പടർത്തുമെന്ന് ഉറപ്പാണ്. പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റ് ലിങ്ക്

Story Highlights: Db nights by flowers on february 9