നമുക്ക് അടിച്ചുപൊളിക്കാം..- ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിലേക്ക് സംഗീതപ്രേമികളെ ക്ഷണിച്ച് തൈകൂടം ബ്രിഡ്ജ്

February 3, 2023

ഫ്ലവേഴ്‌സ് ടിവി ഒരുക്കുന്ന ആവേശകരമായ സംഗീതോത്സവമായ “ഡിബി നൈറ്റ്” ഫെബ്രുവരി 9 ന് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ അരങ്ങേറാൻ തയ്യാറെടുക്കുകയാണ്. അവിയൽ, തൈകൂടം ബ്രിഡ്ജ്, ജോബ് കുര്യൻ, ഗൗരി ലക്ഷ്മി, എന്നിങ്ങനെയുള്ള റോക്ക്‌സ്റ്റാറുകളും ബാൻഡുമാണ് ആവേശം പകരാൻ എത്തുന്നത്. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും.

ഇപ്പോഴിതാ, സംഗീതനിശയിലേക്ക് എല്ലാവരെയും ക്ഷണിക്കുകയാണ് തൈകൂടം ബ്രിഡ്‌ജ്‌ ടീം. ആവേശകരമായ സംഗീതനിശയിൽ ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് തൈകൂടം ബ്രിഡ്ജ്- ന്റെ പെർഫോമൻസ്.

സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ഒരു കൂട്ടം കലാകാരന്മാരും ചേർന്ന് ഒരുക്കിയതാണ് ‘തൈകൂടം ബ്രിഡ്‌ജ്‌’ എന്ന ബാൻഡ്. 2013 മുതൽ മലയാള സംഗീത രംഗത്ത് വലിയ ജനപ്രീതി നേടിയിട്ടുള്ള തൈകൂടം ബ്രിഡ്‌ജിന്റെ റീമിക്‌സ് ഗാനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഫിഷ് റോക്ക്, നവരസം അടക്കമുള്ള ബാൻഡിന്റെ ഒറിജിനൽ ഗാനങ്ങൾ ഇന്ത്യ മുഴുവൻ പ്രശസ്‌തി നേടിയിട്ടുണ്ട്. ബാൻഡിന്റെ ഫൗണ്ടറും വയലിനിസ്റ്റും പ്രധാന ഗായകനുമായ ഗോവിന്ദ് വസന്ത ’96’ അടക്കമുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രശസ്‌തനായ സംഗീത സംവിധായകനാണ്. വലിയ ആവേശത്തോടെയാണ് തൈകൂടം ബ്രിഡ്‌ജിനെ വരവേൽക്കാനായി കോഴിക്കോട് കാത്തിരിക്കുന്നത്.

Read Also: ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ

പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റ് ലിങ്ക്

Story highlights- Thaikudam Bridge invites music lovers to ‘DB Night by Flowers’