ചെളി നിറഞ്ഞ കുഴിയിൽ പെട്ട് അമ്മയാന; എത്രശ്രമിച്ചിട്ടും അമ്മയെ പിരിയാതെ കുട്ടിയാന- വിഡിയോ
അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വിലമതിക്കാനാവാത്തതാണ്. മൃഗങ്ങളുടെ ലോകത്തും ഇത് അങ്ങനെ തന്നെയാണ്. ഇപ്പോഴിതാ, അമ്മയാനയോടുള്ള കുട്ടിയാനയുടെ അനന്തമായ സ്നേഹത്തിന്റെ കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ചെളി നിറഞ്ഞ കുഴിയിൽ അകപ്പെട്ട അമ്മയുടെ അടുത്തേക്ക് ആനക്കുട്ടി നിരന്തരം പാഞ്ഞടുക്കുന്നത് വിഡിയോയിൽ കാണാം.
ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ പങ്കുവെച്ച വിഡിയോയിൽ അമ്മയാനയും കുട്ടിയാനയും ചെളി നിറഞ്ഞ ചതുപ്പിൽ ആഴ്ന്നുകിടക്കുന്ന കാഴ്ച കാണിക്കുന്നു. ഒരു കൂട്ടം രക്ഷാപ്രവർത്തകർ കുട്ടിയാനയെ ആദ്യം പുറത്തെടുത്തു. എന്നാൽ ആനയെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ കുട്ടിയാന അമ്മയുടെ അരികിൽ നിന്ന് പോകാൻ വിസമ്മതിക്കുന്നത് കാണാം. തുടർന്ന് ആളുകൾ ആനക്കുട്ടിയെ ശാന്തമാക്കുകയും നീണ്ട പരിശ്രമത്തിനൊടുവിൽ അമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
‘ഹൃദയത്തെ സ്പർശിക്കുന്ന ഒന്ന്. എന്റെ പ്രഭാതത്തെ പ്രകാശമാനമാക്കി. ഒരു കുഞ്ഞ് ആനയും അവന്റെ അമ്മയും ചെളി നിറഞ്ഞ ഒരു കുഴിയിൽ മുങ്ങുകയാണ്, പരസഹായമില്ലാതെ ആർക്കും അതിജീവിക്കാൻ കഴിയില്ല. വീരന്മാർ അവരെ പുറത്തെത്തിച്ചു’ അടിക്കുറിപ്പ് ഇങ്ങനെയാണ്.
Heart touching one. Watched in loops to brighten my morning…
— Susanta Nanda (@susantananda3) February 17, 2023
A baby elephant & his mother are sinking in a muddy pit & neither can survive with out help. Heroes moved in💕💕
VC: In the video pic.twitter.com/WelgZ6lskK
Read also: 105 വയസ്സുള്ള പിതാവിനെ ചേർത്തുപിടിച്ച് 68-കാരനായ മകൻ പാടുന്നു- കണ്ണീരണിയിക്കുന്ന കാഴ്ച
വിഡിയോ ഒട്ടേറെ ആളുകളെ ആകർഷിച്ചു. കുഞ്ഞിനെയും അമ്മയെയും വീണ്ടും ഒന്നിപ്പിക്കാൻ വളരെയധികം പരിശ്രമിച്ചതിന് രക്ഷാപ്രവർത്തകർക്ക് ആളുകൾ നന്ദി പറഞ്ഞു. വിഡിയോ കാണുന്ന ആർക്കും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല.
Story highlights- Baby elephant refuses to leave mother’s side after she fell into muddy pit