105 വയസ്സുള്ള പിതാവിനെ ചേർത്തുപിടിച്ച് 68-കാരനായ മകൻ പാടുന്നു- കണ്ണീരണിയിക്കുന്ന കാഴ്ച

February 20, 2023

കണ്ണുനിറയ്ക്കുന്ന ഒട്ടേറെ കാഴ്ചകൾ അമ്മയും മക്കളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെകുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. പലപ്പോഴും പറയാൻ മറക്കുന്നതും ഓർമ്മിക്കപ്പെടാതെ പോകുന്നതുമാണ് അച്ഛന്റെ കരുതലും സ്നേഹവും. അച്ഛനുമായി ആത്മബന്ധം പുലർത്തുന്ന മക്കൾ ധാരാളമുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു കാഴ്ച ശ്രദ്ധനേടുകയാണ്.

105 വയസ്സുള്ള തന്റെ പിതാവിനായി ഒരു 68 വയസുകാരനായ മകൻ ഒരു ഗാനം ആലപിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒപ്പം, അത് എല്ലാവരെയും കണ്ണീരിലാഴ്ത്തുമെന്നതിൽ സംശയമില്ല.

ശ്രീനി എന്ന ഉപയോക്താവ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള ക്ലിപ്പിൽ, 68 വയസ്സുള്ള ഒരാൾ 105 വയസ്സുള്ള പിതാവിനൊപ്പം ഇരിക്കുന്നത് കാണാം. മകൻ ആദ്യം പിതാവിനോട് സംസാരിക്കുന്നത് കാണാം, എന്നിട്ട് അച്ഛനുവേണ്ടി ഒരു ശ്രുതിമധുരമായ ഈണം മൂളി. പിന്നീട് വിഡിയോയിൽ ഇയാൾ പിതാവിന് വേണ്ടി പാപാടുന്നത് കേൾക്കാം. ഈ നിമിഷങ്ങളെല്ലാം ആളുകളെ വളരെയധികം സന്തോഷത്തിലാഴ്ത്തുമെന്ന് ഉറപ്പാണ്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അതേസമയം, മകന്റെ വിജയം ആഘോഷിക്കുന്ന അച്ഛന്റെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. തങ്ങളുടെ കുട്ടി മികവ് പുലർത്തിയാൽ മാതാപിതാക്കളുടെ സന്തോഷത്തിന് അതിരുകളില്ല. മകന്റെ 12-ാം ക്ലാസ് പരീക്ഷയുടെ ഫലം യാത്രക്കാരുമായി പങ്കുവയ്ക്കുന്ന ഒരു ഓട്ടോ ഡ്രൈവറായ അച്ഛനെകുറിച്ചാണിത്. ഒരാൾ ഒരു മാർക്ക് ലിസ്റ്റ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഈ അച്ഛനും മകനും ശ്രദ്ധനേടിയത്. 600-ൽ 592 മാർക്കാണ് മകൻ നേടിയത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലവും മക്കളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹത്തിന് നേരിടേണ്ടി വന്ന പോരാട്ടങ്ങളും കണക്കിലെടുക്കുമ്പോൾ ഈ വിജയം അമൂല്യമാണ്.

Story highlights- 68-yr-old son singing for his 105-yr-old father