ഇമോഷണൽ രംഗത്തിന് വേണ്ടി ഡാൻസ് ചെയ്ത് തയ്യാറെടുക്കുന്ന ഭാവന- വിഡിയോ

February 26, 2023
bhavana location fun video

മോളിവുഡിലെ പ്രതിഭാധനയായ നടി ഭാവന സിനിമാലോകത്ത് തന്റെ രണ്ടാം ഇന്നിംഗ്‌സ് ഗംഭീരമാക്കുകയാണ്. ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിലൂടെ അഞ്ചുവർഷത്തിനു ശേഷം നടി മലയാളത്തിൽ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ, ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലെ ഒരു ചിത്രീകരണ വിഡിയോ ശ്രദ്ധനേടുകയാണ്. ഒരു ഇമോഷണൽ രംഗത്തിന് മുൻപുള്ള ഭാവനയുടെ തയ്യാറെടുപ്പാണ് വിഡിയോയിൽ കാണുന്നത്. [ bhavana location fun video ]

സെറ്റിൽ വെച്ചിരിക്കുന്ന പാട്ടിനൊപ്പം ചുവടുവയ്ക്കുകയാണ് നടി. വളരെ ആവേശത്തോടെയാണ് ഭാവന ഷൂട്ടിനായി തയ്യാറെടുക്കുന്നത്. ഭാവനയും ഷറഫുദ്ധീനും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തിയിരിക്കുകയാണ്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

അതേസമയം, ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’. തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത്‌ നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു. 

നടൻ അനു മോഹനും സിനിമയിൽ ഭാവനയ്‌ക്കൊപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി പ്രേക്ഷക ഹൃദയം കവർന്നു. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. 2018ൽ വിവാഹിതയായ ഭാവനയുടെ ഭർത്താവ് നവീൻ, കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ്. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

അതേസമയം, നമ്മൾ എന്ന സിനിമയിലൂടെയാണ് ഭാവനയുടെ അരങ്ങേറ്റം. ചിത്രം 20 വര്ഷം പൂർത്തിയാക്കിയ വേളയിൽ ഹൃദ്യമായ ഒരു കുറിപ്പ് നടി പങ്കുവെച്ചിരുന്നു. ‘ഇരുപത് വർഷങ്ങൾക്ക് മുമ്പ്, ഈ ദിവസം ഞാൻ മലയാളം സിനിമയായ ‘നമ്മൾ’ എന്ന സിനിമയുടെ സെറ്റിലേക്ക് നടന്നു.. എന്റെ അരങ്ങേറ്റ ചിത്രം-സംവിധാനം-കമൽ സാർ
ഞാൻ ‘പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീർന്നു.. തൃശൂർ ഭാഷയിൽ സംസാരിക്കുന്ന ഒരു ചേരി നിവാസി !! അവർ എന്റെ മേക്കപ്പ് പൂർത്തിയാക്കിയപ്പോൾ ഞാൻ നീരസം കാണിച്ചത് ഇപ്പോഴും ഓർക്കുന്നു.’ആരും എന്നെ തിരിച്ചറിയാൻ പോകുന്നില്ല’ !!!ഞാൻ ഒരു കുട്ടിയായിരുന്നു, എന്തായാലും ഞാൻ ആ വേഷം ചെയ്തു !!പക്ഷെ ഇപ്പോൾ എനിക്കറിയാം ,എനിക്ക് ഇതിലും മികച്ച ഒരു അരങ്ങേറ്റം ലഭിക്കാനില്ല !!ഇത്രയും വിജയങ്ങൾ നിരവധി പരാജയങ്ങൾ, തിരിച്ചടികൾ , വേദന,സന്തോഷം, സ്നേഹം, സൗഹൃദങ്ങൾ…എന്നാൽ ഇവയെല്ലാം എന്നെ ഇന്നത്തെ ഞാൻ എന്ന വ്യക്തിയായി രൂപപ്പെടുത്തി !!ഞാൻ ഇപ്പോഴും വളരെയധികം പഠിക്കുകയും പഠിക്കാതിരിക്കുകയും ചെയ്യുന്നു !! ഞാൻ ഒരു നിമിഷം നിർത്തി തിരിഞ്ഞ് നോക്കുമ്പോൾ എനിക്ക് തോന്നുന്നത് ‘നന്ദി’ മാത്രമാണ് !! ഒരു പുതുമുഖമെന്ന നിലയിൽ എന്നിൽ ഉണ്ടായിരുന്ന അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാൻ ഈ യാത്ര തുടരുന്നു!! എനിക്ക് മുന്നിലുള്ള യാത്രയിൽ ഞാൻ വളരെ ആവേശത്തിലാണ് !!
അതുപോലെ ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങൾ മിസ് ചെയ്യുന്നു..എന്റെ അച്ഛന്റെ മുഖത്തെ ആ പുഞ്ചിരി വിലമതിക്കാനാവാത്തതാണ്, എനിക്ക് അത് നഷ്ടമായി..’.

Story highlights- bhavana location fun video