“ശരത് അങ്കിൾ എനിക്ക് മാപ്പ് തരണം..”; ഭാവയാമിക്കുട്ടിയുടെ വർത്തമാനം കേട്ടാൽ ആരും ചിരിച്ചു പോകും
അതിശയകരമായ ആലാപനത്തിനൊപ്പം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ കൊച്ചു ഗായകരുടെ കളി ചിരി വർത്തമാനങ്ങളും വേദിയുടെയും പ്രേക്ഷകരുടെയും മനസ്സ് കവരുകയാണ്. ഇപ്പോൾ കുഞ്ഞു ഗായിക ഭാവയാമിയുടെ തമാശകളാണ് ജഡ്‌ജസിനെ പൊട്ടിച്ചിരിപ്പിക്കുന്നത്. ‘അക്കരപ്പച്ച’ എന്ന ചിത്രത്തിലെ “ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാ..” എന്ന ഗാനം ആലപിക്കാനാണ് ഭാവയാമി വേദിയിലെത്തിയത്. വയലാർ രാമവർമ്മ വരികളെഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഗാനം മധുരിയമ്മയാണ് ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. ഈ ഗാനം ആലപിക്കുന്നതിന് മുൻപാണ് ഭാവയാമിയുടെ കുസൃതി നിറഞ്ഞ വർത്തമാനം വേദിയിൽ പൊട്ടിച്ചിരി പടർത്തിയത്.
അതേ സമയം കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലുണ്ട്. മൂന്നാം സീസണിലേക്ക് കടന്നിരിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഒരു കൂട്ടം കുരുന്ന് പ്രതിഭകളാണ് ഇത്തവണയും എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് പാട്ടുവേദിയുടെ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.
Story Highlights: Bhavayami funny conversation