ഫ്ളവേഴ്സ് ടിവിയുടേയും ട്വന്റിഫോറിന്റേയും ക്യാമറ ചീഫ് വിൽസ് ഫിലിപ്പിന്റെ മാതാവ് അന്തരിച്ചു
February 15, 2023

ഫ്ളവേഴ്സ് ടിവിയുടേയും ട്വന്റിഫോറിന്റേയും ക്യാമറ ചീഫ് വിൽസ് ഫിലിപ്പിന്റെ മാതാവ് തിരുവനന്തപുരം കാഞ്ഞിരംകുളം നെല്ലിക്കാക്കുഴി സ്തുതിയിൽ എസ് ലില്ലി ബായ് അന്തരിച്ചു. 82 വയസായിരുന്നു. റിട്ടയേഡ് ഹെഡ്മിസ്ട്രസാണ്. ഭർത്താവ് : അന്തരിച്ച എ എസ് ഐ പി ഫിലിപ്പ് . അലക്സ് ഫിലിപ്പ് ,കനകജ ഫിലിപ്പ് എന്നിവരാണ് മറ്റു മക്കൾ.
സംസ്കാരം നാളെ (വ്യാഴം) 3 മണിക്ക് ബാലരാമപുരം കാഞ്ഞിരം കുളം നെല്ലിക്കാക്കുഴിയിലെ തറവാട്ട് വീട്ടുവളപ്പിൽ നടക്കും.
Story highlights-Camera chief Wills Philip’s mother has passed away