‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിലേക്ക് ആസ്വാദകരെ ക്ഷണിച്ച് ചക്കപ്പഴം താരങ്ങൾ-വിഡിയോ

February 8, 2023

സംഗീതജ്ഞരുടെ പ്രിയപ്പെട്ട ഇടമായ കോഴിക്കോട്ടേക്ക് സംഗീതത്തിന്റെ ലഹരി പടർത്താൻ ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ എത്തുകയാണ്. ഫെബ്രുവരി 9 ന് കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന സംഗീത നിശയിൽ പ്രിയ ഗായിക ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈകൂടം ബ്രിഡ്ജ് എന്നീ ബാൻഡുകൾ സംഗീത വിരുന്നൊരുക്കും. വൈകുന്നേരം 5 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. 4.30 മുതൽ തന്നെ പ്രവേശനം ആരംഭിക്കും.

ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ട പരമ്പരയായ ഫ്‌ളവേഴ്‌സ് ടിവിയുടെ ചക്കപ്പഴത്തിലെ താരങ്ങൾ ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിലേക്ക് സംഗീത പ്രേമികളെ ക്ഷണിക്കുന്ന വിഡിയോകളാണ് ശ്രദ്ധേയമാവുന്നത്. ചക്കപ്പഴത്തിലെ പ്രമുഖ താരങ്ങൾ സംഗീതാസ്വാദകരെ സ്വാഗതം ചെയ്യുന്ന വിഡിയോകൾ ഫ്‌ളവേഴ്‌സ് ടിവിയുടെ ഇൻസ്റ്റഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്.

അതേ സമയം കോഴിക്കോട് നടക്കുന്ന ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സിൽ’ അവിയലും തൈകൂടം ബ്രിഡ്‌ജും ഗൗരി ലക്ഷ്‌മിയും ജോബ് കുര്യനും സംഗീതത്തിന്റെ ആവേശ ലഹരി പടർത്തുമെന്ന് ഉറപ്പാണ്. ചലച്ചിത്ര ഗാനങ്ങൾക്കപ്പുറം മലയാള സംഗീത ലോകം സ്വതന്ത്ര സംഗീതത്തെ ശ്രദ്ധിച്ച് തുടങ്ങിയ കാലത്ത് തന്നെ വലിയ ജനപ്രീതി നേടിയ ബാൻഡാണ് ‘അവിയൽ.’ നാടൻ പാട്ടുകൾ അടക്കമുള്ള മലയാള ഗാനങ്ങളിൽ റോക്ക് സംഗീതവും ചേർത്ത് അവതരിപ്പിച്ച പുതുമയുള്ള അവതരണമാണ് അവിയലിന് വലിയ പ്രശസ്‌തി നേടിക്കൊടുത്തത്. സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയും ഗായകനായ സിദ്ധാർത്ഥ് മേനോനും ഒരു കൂട്ടം കലാകാരന്മാരും ചേർന്ന് ഒരുക്കിയതാണ് ‘തൈക്കൂടം ബ്രിഡ്‌ജ്‌’ എന്ന ബാൻഡ്. ബാൻഡിന്റെ ഫൗണ്ടറും വയലിനിസ്റ്റും പ്രധാന ഗായകനുമായ ഗോവിന്ദ് വസന്ത ’96’ അടക്കമുള്ള ചിത്രങ്ങൾക്ക് സംഗീതം നൽകി പ്രശസ്‌തനായ സംഗീത സംവിധായകനാണ്.

Read More: നമുക്ക് അടിച്ചുപൊളിക്കാം..- ‘ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’ സംഗീത നിശയിലേക്ക് സംഗീതപ്രേമികളെ ക്ഷണിച്ച് തൈകൂടം ബ്രിഡ്ജ്

സിനിമ ഗാനങ്ങളിലൂടെയും സ്വതന്ത്ര ആൽബങ്ങളിലൂടെയും മലയാളികളുടെ മനസ്സ് കവർന്ന ഗായകരാണ് ഗൗരി ലക്ഷ്‌മിയും ജോബ് കുര്യനും. യുവാക്കൾക്കിടയിൽ വലിയ ഹിറ്റായ ഒട്ടേറെ സ്വന്തന്ത്ര ഗാനങ്ങളും ആൽബങ്ങളും ഈ ഗായകർ പുറത്തിറക്കിയിട്ടുണ്ട്. പരിപാടിക്കായി ബുക്ക് മൈ ഷോ വഴി ഇപ്പോൾ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സാധാരണ ടിക്കറ്റിന് 799 രൂപയും സീറ്റിങ് ഉൾപ്പെടെയുള്ള വിഐപി ടിക്കറ്റിന് 1499 രൂപയുമാണ്. മാസ്‌ക് ഉൾപ്പെടെ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വെബ്‌സൈറ്റ് ലിങ്ക്

Story Highlights: Chakkappazham artists db night by flowers video