വേറിട്ട പ്രണയകഥയുമായി ‘ക്രിസ്റ്റി’ നാളെ മുതൽ തിയേറ്ററുകളിലേക്ക്..

February 16, 2023

മാളവിക മോഹനനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്രിസ്റ്റി’ വെള്ളിയാഴ്ച (ഫെബ്രുവരി 17) തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. സിനിമയുടെ ട്രെയിലറിനും പാട്ടുകൾക്കുമൊക്കെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. നവാഗതനായ ആൽബിൻ ഹെൻറി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബെന്യാമിൻ, ഇന്ദു ഗോപൻ എന്നീ രണ്ട് പ്രശസ്ത എഴുത്തുകാർ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

ഭീഷ്മ പർവം പ്രേമം ആനന്ദം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് സി ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായഗ്രഹകൻ.ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Read Also: “ഏതോ രാത്രി മഴ മൂളി വരും പാട്ട്..”; അഭിമന്യുവിന്റെ ആലാപനത്തിൽ മതിമറന്ന് വിധികർത്താക്കൾ

ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് ക്രിസ്റ്റിയുടെ എഡിറ്റർ. സെൻട്രൽ പിക്‌ചേഴ്‌സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്.മാർക്കറ്റിങ് – ഹുവൈസ് മാക്‌സോ.

Story highlights- christy movie releasing tomorrow